Thursday, October 8, 2026

പാലാ നഗരസഭ ചെയർമാൻ തെരഞ്ഞെടുപ്പിൽ പരസ്യ പ്രസ്താവനകൾക്ക് വിലക്ക് ; സിപിഐഎം

പാല : പരസ്യ പ്രസ്താവനകൾക്ക് വിലക്കെർപ്പെടുത്തി സിപിഐഎം. പ്രതികരണങ്ങൾ വിവാദങ്ങൾക്ക് കാരണമാകുമെന്നതിന്റെ അടിസ്ഥാനത്തിലാണ് പാർട്ടിയുടെ ഈ തീരുമാനം. പാലാ നഗരസഭ ചെയർമാൻ തെരഞ്ഞെടുപ്പിന് പിറകെയാണ് പരസ്യ പ്രസ്താവനകൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. പാർട്ടി തീരുമാനത്തിനെതിരെ പ്രതികരിച്ച ബിനു പുളിക്കാക്കണ്ടത്തിനെതിരെ നടപടി വേണ്ടന്ന നിലപാടിലാണ് സിപിഐഎം നേതൃത്വം. എന്നാൽ അദ്ദേഹത്തിന്റെ പ്രസ്താവനകൾ വ്യക്തിഹത്യാപരമാണ് എന്ന് കേരളാ കോൺഗ്രസ് എം, ചൂണ്ടിക്കാട്ടി.

ചതിയുടെ കറുത്ത ദിനമാണ് ഇന്നെന്ന് ബിനു പുളിക്കകണ്ടം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു..ഒരു പ്രതിഷേധത്തിന്റെയും ഭാഗമായല്ല കറുത്ത വസ്ത്രം ധരിച്ചതെന്നും ഇതിവിടം കൊണ്ടൊന്നും അവസാനിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Related Articles

Latest Articles