Saturday, January 3, 2026

മുസ്ലീം ലീഗ് പ്രാദേശിക നേതാവ് ‘വേശ്യയെന്ന് വിളിച്ചു’; പരാതിയുമായി വനിതാ ലീഗ് പ്രവർത്തക

മലപ്പുറം: മുസ്ലീം ലീഗ് പ്രാദേശിക നേതാവ് ‘വേശ്യയെന്ന് വിളിച്ചതായി പരാതി. വനിതാ ലീഗ് പ്രവർത്തകയാണ് പരാതിയുമായി രംഗത്തെത്തിയത്. യോഗത്തിനിടെ അശ്ലീല ചുവയുള്ള ആംഗ്യം കാണിച്ചെന്നും വേശ്യയെന്ന് വിളിച്ചെന്നുമാണ് പരാതിയിൽ പറയുന്നത്.

മുസ്ലീം ലീഗ് തിരൂരങ്ങാടി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കാവുങ്ങൽ കുഞ്ഞി മരക്കാർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. ഇതു സംബന്ധിച്ച് യുവതി തിരൂരങ്ങാടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. അതേസമയം, പരാതി വ്യാജമെന്ന് കുഞ്ഞി മരക്കാർ പ്രതികരിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

Related Articles

Latest Articles