Monday, December 15, 2025

വനിതാ പ്രീമിയർ ലീഗ്;
വെടിക്കെട്ട് ബാറ്റിങ്ങുമായി ദില്ലി ക്യാപിറ്റൽസ്; ബാംഗ്ലൂരിന് കീഴടക്കേണ്ടത് റൺ കൊടുമുടി

മുംബൈ : വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ തകർത്തടിച്ച് ദില്ലി ക്യാപിറ്റൽസ്. ടോസ് നേടിയ ബാംഗ്ലൂർ ദില്ലിയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. തകർത്തടിച്ച ദില്ലി നിശ്ചിത 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 223 റൺസെന്ന വമ്പൻ സ്കോറിലെത്തി. ദില്ലിക്കായി ക്യാപ്റ്റൻ മേഗ് ലാനിങ്, ഷെഫാലി വർമ എന്നിവർ അർധ സെഞ്ചുറികളുമായി തിളങ്ങി. വെറും 45 പന്തുകളിൽ നിന്നാണ് ഷെഫാലി 84 റണ്‍സെടുത്തത്. 10 ഫോറുകളും നാല് സിക്സുകളുമാണ് ഷെഫാലി പായിച്ചത്.

മേഗ് ലാനിങ് 43 പന്തിൽ 72 റൺസെടുത്തു . ദില്ലിക്കായി മരിസാന കേപ് (17 പന്തിൽ 39), ജെമൈമ റോഡ്രിഗസ് (15 പന്തിൽ 22) എന്നിവരും തിളങ്ങി. ദില്ലിയെ പിടിച്ചുകെട്ടാനായി ബാംഗ്ലൂരിന്റെ ഏഴു താരങ്ങളാണ് പന്തെറിഞ്ഞത്. നാല് ഓവറുകൾ മാത്രമെറിഞ്ഞ മേഗന്‍ ഷൂട്ട് 45 റൺസാണു വഴങ്ങിയത്. രണ്ടു വിക്കറ്റുകൾ വീഴ്ത്തിയെങ്കിലും ഹീതർ നൈറ്റ് 40 റൺസ് വിട്ടുകൊടുത്തു.

Related Articles

Latest Articles