Argument over leaving shoes near the door; The couple took the neighbor's life along with the shoes
പ്രതീകാത്മക ചിത്രം

മുംബൈ : വാതിലിന് സമീപം ചെരിപ്പ് വയ്ച്ചത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തര്‍ക്കത്തില്‍ ദമ്പതിമാര്‍ മദ്ധ്യവയസ്കനായ അയല്‍ക്കാരനെ അടിച്ചു കൊലപ്പെടുത്തി. താനെ നയാനഗറില്‍ താമസിക്കുന്ന 54 വയസുകാരനായ അഫ്‌സര്‍ ഖാത്രി യെയാണ്കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതികളായ ദമ്പതികളിൽ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ ഇവരുടെ ഭര്‍ത്താവ് ഒളിവില്‍പോയി. ഇയാൾക്കായുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കി.

ഇന്നലെ രാത്രിയാണ് ദമ്പതിമാരും അയല്‍ക്കാരനും തമ്മില്‍ തര്‍ക്കമുണ്ടായത്. ഇരുകൂട്ടരും പരസ്പരം വാതിലിന് സമീപം ചെരിപ്പ് വെയ്ക്കുന്നതും ഇതിനെച്ചൊല്ലി വഴക്കുണ്ടാക്കുന്നതും പതിവ് സംഭവമായിരുന്നു. എന്നാൽ ഇത്തവണ തർക്കം അടിപിടിയിലെത്തുകയായിരുന്നു.

അഫ്‌സര്‍ കൊല്ലപ്പെട്ടതോടെ ദമ്പതികളിലെ ഭർത്താവ് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു .എന്നാല്‍ മറ്റൊരു പ്രതിയായ ഇയാളുടെ ഭാര്യയെ പോലീസ് കൈയോടെ പിടികൂടി. ഇവര്‍ക്കെതിരേ കൊലക്കുറ്റം ഉള്‍പ്പെടെ ചുമത്തി കേസെടുത്തു.