Tuesday, October 20, 2026

വനിതാ സംവരണ ബിൽ ! പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി എട്ടര മണിയ്ക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും

നിർണ്ണായകമായ വനിതാ സംവരണ ബിൽ ലോക്‌സഭയിൽ പാസാവാത്തതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി 8.30-ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ബിൽ പാസാക്കുന്നതിനായി നടന്ന വോട്ടെടുപ്പിൽ ഭരണപക്ഷത്തിന് ആവശ്യമായ ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ് ബിൽ തള്ളപ്പെട്ടത്.

2029-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വനിതാ സംവരണം നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ബിൽ അവതരിപ്പിച്ചത്. നിലവിലെ 543 ലോക്‌സഭാ സീറ്റുകൾ 816 ആയി വർദ്ധിപ്പിക്കാനും, അതുവഴി വനിതകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കാനും ബിൽ ലക്ഷ്യമിട്ടിരുന്നു. 2011-ലെ സെൻസസ് അടിസ്ഥാനത്തിൽ മണ്ഡല പുനർനിർണ്ണയം നടത്തിയാണ് ഈ മാറ്റങ്ങൾ കൊണ്ടുവരാൻ ഉദ്ദേശിച്ചിരുന്നത്. ലോക്‌സഭയ്ക്ക് പുറമെ സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമസഭകളിലും സമാനമായ രീതിയിൽ വനിതാ സംവരണം നടപ്പിലാക്കാൻ ബിൽ നിർദ്ദേശിക്കുന്നുണ്ടായിരുന്നു.

രാജ്യത്തെ നിർണ്ണായകമായ ഭരണഘടനാ ഭേദഗതി ബിൽ പാസാക്കുന്നതിന് സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം അനിവാര്യമായിരുന്നു. എന്നാൽ വെള്ളിയാഴ്ച രാത്രി നടന്ന വോട്ടെടുപ്പിൽ 528 അംഗങ്ങൾ വോട്ട് ചെയ്തതിൽ 298 അംഗങ്ങൾ ബില്ലിനെ അനുകൂലിച്ചപ്പോൾ 230 പേർ എതിർത്തു വോട്ട് ചെയ്തു. ബില്ലിന്റെ പരാജയവും പാർലമെന്റിൽ നടന്ന സംഭവവികാസങ്ങളും സംബന്ധിച്ച നിലപാട് പ്രധാനമന്ത്രി രാജ്യത്തെ അറിയിക്കും.

Related Articles

Latest Articles