Wednesday, September 30, 2026

വനിതാ ട്വന്‍റി 20 ലോകകപ്പ്: ലങ്കയെ തകർത്ത് തുടർച്ചയായ 4–ാം ജയവുമായി ഇന്ത്യ

മെൽബൺ: വനിതാ ട്വന്‍റി 20 ലോകകപ്പില്‍ തുടര്‍ച്ചയായ നാലാം ജയവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം. മെൽബണിൽ നടന്ന മത്സരത്തിൽ ഏഴു വിക്കറ്റിനാണ് ഇന്ത്യന്‍ ശ്രീലങ്കയെ തറപറ്റിച്ചത്. നേരത്തെ തന്നെ സെമിയിലെത്തിയ ഇന്ത്യ ഈ ജയത്തോടെ ഗ്രൂപ് ചാമ്പ്യന്മാരായി.

114 റണ്‍സ് ലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 32 പന്തുകള്‍ ബാക്കിയിരിക്കേ ലക്ഷ്യം കണ്ടു. 34 പന്തുകള്‍ നേരിട്ട ഷെഫാലി ഏഴു ഫോറും ഒരു സിക്‌സും നേടി. ക്യാപ്റ്റൻ ചമരി അട്ടപ്പട്ടുവിന്റെ ബാറ്റിങ് മികവിൽ ശ്രീലങ്ക നേടിയത് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 113 റൺസാണ്.

സെമിയിലെ ഇന്ത്യയുടെ ആദ്യ മത്സരം മാർച്ച് അഞ്ചിന് ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരുമായിട്ടാണ്. നാല് കളികളിൽനിന്ന് 8 പോയിന്റുമായി ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനക്കാരാണ് ഇന്ത്യ.

Related Articles

Latest Articles