Thursday, May 16, 2024
spot_img

ഇനി ജോലിസമയത്തും ഉറങ്ങാം! പുതിയ മാറ്റങ്ങളുമായി വേക്ക്ഫിറ്റ്

ജോലി സമ്മര്‍ദ്ദത്തിന് ഇടയില്‍ ഏവരും വിശ്രമവേളകള്‍ ആഗ്രഹിക്കാറുണ്ട്. എന്നാല്‍, ആ വിശ്രമം അല്‍പനേരത്തെ ഉറക്കംആയാൽ പ്രശ്നങ്ങൾ വർധിക്കും. ജീവനക്കാര്‍ക്ക് ജോലിക്കിടയിലും അല്‍പനേരം ഉറങ്ങാം എന്നുള്ള പുത്തന്‍ ന്യായവുമായി മുന്നോട്ടു വന്നിരിക്കുകയാണ് ആധുനിക ഫര്‍ണിച്ചര്‍ ബ്രാന്‍ഡായ വേക്ക്ഫിറ്റ്.

വേക്ക്ഫിറ്റ് സ്ഥാപകന്‍ ചൈതന്യ രാമലിംഗ ഗൗഡയാണ് ജീവനക്കാര്‍ക്ക് ഉറങ്ങാനുള്ള അനുമതി നല്‍കിയത്. കഴിഞ്ഞ ദിവസം അദ്ദേഹം ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. ‘ആറു വര്‍ഷത്തിലേറെയായി സ്ലീപ്പ് സൊലൂഷന്‍ ബ്രാന്‍ഡാണ് ഞങ്ങള്‍. എന്നിട്ടും, തൊഴിലാളികളുടെ ഉറക്കത്തില്‍ ഞങ്ങള്‍ ഇതുവരെ പ്രാധാന്യം നല്‍കാത്തതില്‍ വിഷമമുണ്ട്. ഉറക്കത്തെ വളരെ ഗൗരവമായി ഞങ്ങള്‍ കാണുന്നു. അതിനാല്‍, ഇനി മുതല്‍ ജീവനക്കാര്‍ക്ക് ജോലി സമയങ്ങളില്‍ ഉറങ്ങാം’, ചൈതന്യ രാമലിംഗ ഗൗഡ ജീവനക്കാര്‍ക്ക് അയച്ച സന്ദേശത്തില്‍ വ്യക്തമാക്കി.

പകല്‍നേരത്ത് 20 മിനിറ്റ് ഉറക്കം, പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുമെന്ന നാസയുടെ റിപ്പോര്‍ട്ടുകള്‍ കൂടി അദ്ദേഹം ജീവനക്കാര്‍ക്കായി പങ്കുവച്ചു. പുത്തന്‍ നിയമം നിലവില്‍ വന്നതിനാല്‍ ഇനിമുതല്‍ വേക്ക്ഫിറ്റ് ജീവനക്കാര്‍ക്ക് ഉച്ചയ്ക്ക് 2 മുതല്‍ 2.30 വരെ ഓഫീസുകളില്‍ ഉറങ്ങാനുള്ള അവസരമുണ്ട്.

Related Articles

Latest Articles