ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടു. ഐക്യരാഷ്ട്ര സംഘടനയുടെ സ്പോൺസർഷിപ്പോടെ തയാറാക്കിയ വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ തുടർച്ചയായ അഞ്ചാം വർഷവും ഫിൻലൻഡ് തന്നെ ഒന്നാമതെത്തി. ജനങ്ങളുടെ ക്ഷേമവും സാമ്പത്തിക സ്ഥിതിയും വിലയിരുത്തിയാണ് പട്ടിക തയ്യാറാക്കുന്നത്. 7,821 പോയിന്റോടെയാണ് ഫിന്‍ലാന്‍ഡ് ഒന്നാം സ്ഥാനത്തെത്തിയത്.
7,636 പോയിന്റുള്ള ഡെന്മാര്‍ക്കാണ് രണ്ടാം സ്ഥാനത്ത്. ഐലന്‍ഡ്, സ്വിറ്റ്‌സര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ് എന്നീ രാജ്യങ്ങളാണ് യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനത്ത്. 146 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 136-ാം സ്ഥാനത്താണ്. യുദ്ധം തകർത്ത അഫ്ഗാനിസ്താനാണ് 146 രാജ്യങ്ങൾ ഉൾപ്പെടുന്ന പട്ടികയിൽ അവസാനസ്ഥാനത്ത്. ലെബനൻ (145), സിംബാബ്‌വെ (144), റുവാൺഡ (143), ബോട്‌സ്വാന (142) എന്നിവയാണ് പട്ടികയിലെ മറ്റു അവസാനരാജ്യങ്ങൾ. കോവിഡ് ആരംഭിക്കുന്നതിന് മുമ്പും ശേഷവും സാമൂഹികമാധ്യമങ്ങളിലെ പ്രതികരണങ്ങളെക്കുറിച്ച് വിദഗ്ധർ പഠനം നടത്തി. 18 രാജ്യങ്ങളിലുള്ളവരിൽ ഉത്‌കണ്ഠ, ദുഃഖം എന്നിവയില്‍ വര്‍ധനയുണ്ടായതായി പഠനങ്ങൾ വ്യക്തമാകുന്നു

