Tuesday, May 14, 2024
spot_img

“ഇന്ത്യൻ പതാക മാത്രം മതി”; റോക്കറ്റ് ലോഞ്ചറിൽ നിന്ന് മറ്റ് രാജ്യങ്ങളുടെ പതാകകൾ മായ്ച്ച് റഷ്യ; വീഡിയോ കാണാം

മോസ്‌കോ: റോക്കറ്റ് ലോഞ്ചറിൽ നിന്ന് മറ്റ് രാജ്യങ്ങളുടെ പതാകകൾ മായ്ച്ച് റഷ്യ(Russia removes US, UK, Japan flags from rocket carrying OneWeb satellites but keeps Indian flag, puts conditions for the launch). റഷ്യ-യുക്രെയ്ൻ യുദ്ധം ആരംഭിച്ചത് മുതൽ റഷ്യയ്‌ക്കെതിരെ പല രാജ്യങ്ങളും ഉപരോധം ഏർപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. എന്നാൽ വിഷയത്തിൽ ഇന്ത്യ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചത്. യുക്രെയ്‌നും റഷ്യയും തമ്മിലുള്ള പ്രശ്‌നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്ന നിലപാടാണ് ഇന്ത്യ പറഞ്ഞത്

അതേസമയം യുക്രെയ്‌നും തങ്ങൾക്കുമിടയിലുള്ള പ്രശ്‌നങ്ങളിൽ മറ്റ് രാജ്യങ്ങൾ ഇടപെടേണ്ടെന്നും, അങ്ങനെ ചെയ്യുന്നവർക്ക് ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് റഷ്യ വ്യക്തമാക്കിയിരുന്നു. അതിനുപുറമെ യുഎസും യൂറോപ്യൻ രാജ്യങ്ങളും ഏർപ്പെടുത്തിയ ഉപരോധം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിന്റെ തകർച്ചയ്‌ക്ക് കാരണമാകുമെന്ന മുന്നറിയിപ്പും റഷ്യ നൽകിയിരുന്നു. ഇതിനുപിന്നാലെ തങ്ങൾ വിക്ഷേപിക്കുന്ന റോക്കറ്റിൽ നിന്നും ഇന്ത്യയുടേത് ഒഴികെ അതിൽ പങ്കാളികളാകുന്ന എല്ലാ രാജ്യങ്ങളുടേയും പതാകകൾ നീക്കം ചെയ്തിരിക്കുകയാണ് റഷ്യ. റഷ്യൻ സ്‌പേസ് ഏജൻസിയായ റോസ്‌കോസ്‌മോസ് മേധാവി ദിമിത്രി റോഗോസിൻ ആണ് ഇതിന്റെ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്.

ബൈക്കോനൂർ ലോഞ്ച് പാഡിലുള്ള റോക്കറ്റിൽ നിന്നും അമേരിക്ക, ജപ്പാൻ, യുകെ എന്നീ രാജ്യങ്ങളുടെ പതാകകളാണ് ഇവിടുത്തെ ജീവനക്കാർ നീക്കം ചെയ്യുന്നത്. അതേസമയം ഇന്ത്യയുടെ പതാക യാതൊരു കേടുപാടും കൂടാതെ സൂക്ഷിച്ചിട്ടുമുണ്ട്. ‘ ചില രാജ്യങ്ങളുടെ പതാകകൾ ഒഴിവാക്കി ബൈക്കോനൂരിലെ ലോഞ്ചറുകൾ ഒന്നു മനോഹരമാക്കാൻ തീരുമാനിച്ചുവെന്നാണ്’ റോഗോസിൻ ഈ വീഡീയോയ്‌ക്ക് അടിക്കുറിപ്പായി നൽകിയിരിക്കുന്നത്.

Related Articles

Latest Articles