ഇന്ന് ലോക പോളിയോ ദിനം. പോളിയോ വൈറസിനെതിരെ വിജയം കൈവരിച്ചതിന്റെ ഭാഗമായാണ് ഒക്ടോബര്‍ 24 നു പോളിയോ ദിനമാചരിക്കുന്നതെങ്കിലും ഈ വൈറസിനെതിരായ പ്രതിരോധം തുടരണമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.
പോളിയോവൈറസ് ബാധയാല്‍ ഉണ്ടാകുന്ന രോഗമാണ് പോളിയോ. ഇതിനെ ഇന്‍ഫന്റൈല്‍ പരാലിസിസ് എന്നും വിളിക്കുന്നു. രോഗബാധിതനായ വ്യക്തിയുടെ വിസര്‍ജ്ജ്യത്തിലൂടെ പുറത്തെത്തുന്ന വൈറസ് പകരുന്നത്, വിസര്‍ജ്ജ്യവുമായി സമ്പര്‍ക്കത്തില്‍ വരുന്ന കുടിവെള്ളം, ഭക്ഷണം മുതലായവ മറ്റൊരു വ്യക്തി കഴിക്കാനിടവരുമ്പോഴാണ്.
2005ൽ 66, 2006ൽ 676, 2007ൽ 874, 2008ൽ 559, 2009ൽ 741, 2010ൽ 42, 2011ൽ 1 എന്നിങ്ങനെയാണ് കേസുകൾ. കുട്ടികളുടെ കുടലിലാണ് പോളിയോ രോഗം ഉണ്ടാക്കുന്ന വൈറസ് വസിക്കുന്നത്. കുട്ടികൾക്ക് പോളിയോ തുള്ളിമരുന്നു ലഭിക്കുന്നതു വഴി കുട്ടികളുടെ കുടലിൽ വാക്സിന്‍ വൈറസ് പെരുകുകയും അവ രോഗകാരണമായ വൈറസുകളെ നശിപ്പിക്കുകയും ചെയ്യുന്നു

