കരമാത്രമല്ല കടലും സംരക്ഷിക്കപ്പെടേണ്ടതാണെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് സമുദ്രദിനം. ജൂണ്‍ എട്ടാണ് ലോകമെമ്പാടും സമുദ്രദിനമായി ആചരിക്കുന്നത്.
മത്സ്യമുള്‍പ്പെടെയുളള കടല്‍ ജീവികളുടെ സംരക്ഷണം ലക്ഷ്യമാക്കിയാണ് സമുദ്രദിനം ആചരിക്കുന്നതെങ്കിലും കരയോടൊപ്പം തന്നെ കടലിനെയും മാലിന്യമുക്തമാക്കണമെന്ന സന്ദേശമാണ് ഇന്ന് സമുദ്രദിനം നല്‍കുന്നത്.

