Saturday, January 10, 2026

ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ; അജിൻക്യ രഹാനെ ടീമിലിടം നേടി

മുംബൈ : ഓസ്ട്രേലിയയ്ക്കെതിരായ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ ഓസ്‌ട്രേലിയയെ നേരിടുന്ന ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു.ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനായി തകർത്തടിക്കുന്ന വെറ്ററൻ ബാറ്റർ അജിൻക്യ രഹാനെയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 15 അംഗ ടീമിൽ ആർ. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ എന്നിങ്ങനെ മൂന്നു സ്പിന്നര്‍മാരാണ് ഉള്ളത്. അഞ്ച് പേസർമാരും ടീമിലുൾപ്പെട്ടിട്ടുണ്ട്.

കെ.എസ്. ഭരത് ആകും ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിലും വിക്കറ്റ് കാക്കുക. ലണ്ടനിലെ ഓവലിൽ ജൂൺ ഏഴു മുതൽ 11 വരെയാണ് ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ പോരാട്ടം നടക്കുന്നത്.

ഇന്ത്യൻ ടീം– രോഹിത് ശർമ (ക്യാപ്റ്റന്‍), ശുഭ്മൻ ഗിൽ, ചേതേശ്വർ പൂജാര, വിരാട് കോലി, അജിൻക്യ രഹാനെ, കെ.എൽ. രാഹുൽ, കെ.എസ്. ഭരത് (വിക്കറ്റ് കീപ്പർ), ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, ഷാർദൂൽ ഠാക്കൂർ, മുഹമ്മദ് ഷാമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയ്ദേവ് ഉനദ്ഘട്ട്.

Related Articles

Latest Articles