ഹവാന: വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ഖാലിദ് മുഹമ്മദിന്റെ വിചാരണ ഇന്നുമുതൽ ക്യൂബയിൽ ആരംഭിക്കും. ഖലീദിനൊപ്പം, വാലിദ് മുഹമ്മദ് സലീഹ് മുബാരക്, റമീസ് ബിൻ അൽ ഷിബ്, അലി അബ്ദുൾ അസീസ് അളി, മുസ്തഫ അഹമ്മദ് അദം എന്നീ പ്രതികളും 2001 ലെ ആക്രമണത്തിലെ പങ്കാളികളെന്ന നിലയിൽ കോടതിയിൽ ഹാജരാക്കപ്പെട്ടിരുന്നു. എല്ലാവർക്കും വധശിക്ഷ വിധിക്കുമെന്നാണ് ക്യൂബൻ സൈനിക വൃത്തങ്ങളുടെ വിലയിരുത്തൽ.
ഹവാനയിലെ സൈനിക കോടതിയിലാണ് വിചാരണ നടക്കുന്നത്. ഫെബ്രുവരി 2020 ലാണ് വിചാരണയുടെ ഒരു ഘട്ടം പൂർത്തിയായത്. എന്നാൽ പിന്നീട് കോവിഡ് വ്യാപനം മൂലം കഴിഞ്ഞ മാസം ആരംഭിക്കേണ്ടിയിരുന്ന വിചാരണ നീട്ടി വയ്ക്കുകയായിരുന്നു.
എന്നാൽ ഇക്കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട രേഖകള്‍ പരസ്യമാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ട്രേഡ് സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് എഫ്.ബി.ഐ നടത്തിയ അന്വേഷണത്തില്‍ ലഭിച്ച രഹസ്യ രേഖകള്‍ പരസ്യമാക്കാനാണ് നീതിന്യായ വകുപ്പിനോടും മറ്റ് ഏജന്‍സികളോടും ബൈഡന്‍ നിര്‍ദേശിച്ചത്. ആറുമാസത്തിനുള്ളില്‍ ഇതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കണമെന്നും ബൈഡന്‍ പറഞ്ഞു. 2001 സെപ്തംബർ 11നാണ് അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിലെ വേൾഡ് ട്രേഡ് സെന്ററിലേക്ക് രണ്ട് യാത്രാ വിമാനങ്ങൾ ഇടിച്ചുകയറ്റി ഭീകരർ ചാവേർ ആക്രമണം നടത്തിയത്. 3000 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്നാണ് ഇനിയും പൂർണ്ണമല്ലാത്ത കണക്കുകൾ വ്യക്തമാക്കുന്നത്.

