Tuesday, January 6, 2026

റഷ്യയില്‍ നടക്കാനിരുന്ന 2022ലെ ലോക വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് വേദി മാറ്റിവെച്ചു

കീവ്:റഷ്യയില്‍ ഈ വർഷം നടക്കാനിരുന്ന ലോക വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് വേദി മാറ്റി വച്ചു. യുക്രൈനിലെ റഷ്യൻ പട്ടാള നടപടിയെ തുടര്‍ന്ന് ദ് വേള്‍ഡ് വോളിബോള്‍ ബോഡിയാണ് തീരുമാനമെടുത്തത്. ഓഗസ്റ്റിലും സെപ്റ്റംബറിലുമായാണ് മത്സരം നടക്കേണ്ടിയിരുന്നത്. ഇക്കാര്യം റഷ്യന്‍ വോളിബോള്‍ ഫെഡറേഷനെയും വോളിബോള്‍ 2022-ന്റെ സംഘാടക സമിതിയെയും അറിയിച്ചിട്ടുണ്ട്.

അതേസമയം, റഷ്യന്‍ സ്ഥാപനങ്ങളുമായുള്ള എല്ലാ സാമ്പത്തിക ഇടപാടുകളും നിര്‍ത്തിവെച്ചതായി SBI അറിയിച്ചു. റഷ്യയുടെ യുക്രൈന്‍ കടന്നാക്രമണത്തിനുശേഷം, അന്താരാഷ്ട്ര തലത്തില്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിനു പിന്നാലെയാണ് SBIയുടെ ഈ നടപടി.

Related Articles

Latest Articles