Wednesday, January 7, 2026

ശബരിമല വിഷയത്തിൽ പാർട്ടിയെ വെള്ളപൂശി യെച്ചൂരി : ബിജെപിയും യുഡിഎഫും വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ചു

ദില്ലി: ശബരിമല വിഷയത്തിൽ ബിജെപിയും യുഡിഎഫുമാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വിശ്വാസികളായ അനുഭാവികളെ തിരിച്ചെത്തിക്കാൻ ശ്രമിക്കും. ശബരിമല വിഷയത്തിൽ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാനാണ് എൽഡി എഫ് സർക്കാർ ശ്രമിച്ചതെന്നും തോൽവി അവലോകനം ചെയ്യാൻ കൂടിയ കേന്ദ്രകമ്മിറ്റി യോഗത്തിനുശേഷം യെച്ചൂരി വ്യക്തമാക്കി.

അതേസമയം പാർട്ടിയുടെ കരുത്തു കുറഞ്ഞെന്നും രാഷ്ട്രീയ ഇടപെടൽ നടത്താനുമുള്ള കഴിവ് ദുർബലമായെന്നും സിപിഎം കേന്ദ്ര കമ്മിറ്റിയിൽ വിമർശനം ഉയർന്ന കാര്യം യെച്ചൂരി തുറന്നുസമ്മതിച്ചു. ബംഗാളിൽ ബി ജെ പി- തൃണമൂൽ വിരുദ്ധ വോട്ടുകൾ ഏകീകരിക്കാനുള്ള ശ്രമം കോൺഗ്രസിന്റെ നിഷേധാത്മക നിലപാട് കൊണ്ട് നഷ്ടമായി. ത്രിപുരയിൽ പരമ്പരാഗത വോട്ടുകൾ നഷ്ടമായത് തിരിച്ച് പിടിക്കാൻ ഉള്ള ശ്രമങ്ങൾ നടത്തുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

Related Articles

Latest Articles