Heavy Rain
സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. പാലക്കാട് ജില്ലയില് പ്രഖ്യാപിച്ചിരുന്നു യെല്ലോ അലര്ട്ട് പിന്വലിച്ചു. വയനാട്, കണ്ണൂര് ജില്ലകളില് യെല്ലോ അലര്ട്ട് പ്രഖ്യാപിക്കുകയും ചെയ്തു. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കാസർകോട് എന്നീ ജില്ലകളിലും യെല്ലോ അലര്ട്ടാണ്. അതേസമയം, സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുകയാണ്. അറബിക്കടലില് പുതിയ ന്യൂനമര്ദ്ദം രൂപപ്പെട്ടെങ്കിലും കേരളത്തില് കാര്യമായ സ്വാധീനമുണ്ടാകില്ല. തുലാവര്ഷം പകുതി പിന്നിടുമ്പോള് സംസ്ഥാനത്ത് പെയ്ത മഴ സര്വ്വകാല റെക്കോഡ് മറികടന്നു.
അറബിക്കടലില് കര്ണാടക തീരത്തോട് ചേര്ന്നാണ് ന്യൂനമര്ദ്ദം രൂപപ്പെട്ടിരിക്കുന്നത്. വടക്ക് പടിഞ്ഞാറ് ദിശയില് സഞ്ചരിക്കുന്ന ന്യൂനമര്ദ്ദം അടുത്ത 48 മണിക്കൂറില് ശക്തി പ്രാപിക്കും. കേരളത്തില് നിന്ന് അകന്നു പോകുന്നതിനാല് കനത്ത മഴ ഭീഷണിയില്ല. ബംഗാള് ഉള്ക്കടലില് രൂപം കൊണ്ട ന്യൂനമര്ദ്ദം അധികം ശക്തി പ്രാപിക്കാതെ ആന്ധ്ര തീരത്ത് കര തൊടുമെന്നാണ് വിലയിരുത്തല്.ന്യൂനമര്ദ്ദങ്ങള് കാറ്റിനെ ഇരു ദിശകളിലായി വഴി പിരിക്കുന്നതിനാല് കേരളത്തില് മഴ കുറയും. ഒക്ടോബറിലും നവംബറിലുമായി 8 ന്യൂനമര്ദ്ദങ്ങള് രൂപപ്പെട്ടുകഴിഞ്ഞു. അറബിക്കടലിലും ബംഗാള് ഉള്ക്കടലിലുമായാണ് ഇവയെല്ലാം രൂപപ്പെട്ടത്.പരമ്പരാഗത തുലാമഴ രീതിയില് നിന്ന് വ്യത്യസ്തമായ മഴക്ക് ഇതാണ് കാരണം.
ഒക്ടോബര് 1 മുതല് ഡിസംബര് 31 വരെയാണ് തുലാവര്ഷക്കാലമായി കണക്കാക്കുന്നത്. തുലവാര്ഷം പകുതി പിന്നടുമ്പോള് കേരളത്തില് ഇതുവരെ പെയ്തത് റെക്കോഡ് മഴ. നവംബര് 15 വരെ കേരളത്തില് 833.8 മി.മി. മഴയാണ് പെയ്തത്. കേന്ദ്ര കാലവസ്ഥ വകുപ്പിന്റെ കണക്കനുസരിച്ച് തുലാവര്ഷമഴ 800 മി.മില് കൂടുതല് കിട്ടിയത് ഇതിന് മുമ്പ് 2 തവണ മാത്രമാണ്.1977 ലും 2010 ലും. 2010ല് 823 മി.മി. മഴയാണ് കിട്ടിയത് പസഫിക് സമുദ്രത്തിലേയും ഇന്ത്യന് മഹാസമുദ്രത്തിലേയും എല്നിനോ, ലാനിനോ പ്രതിഭാസങ്ങളുടെ മാറ്റം തുലാവര്ഷക്കാലത്ത് വരും ദീവസങ്ങളിലും സ്വാധിനമുണ്ടാക്കുമെന്നാണ് വിലയിരുത്തല്.
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…