തിരുവനന്തപുരം: കേരളത്തിൽ ഇതുവരെ ലഭിച്ചത് റെക്കോര്‍ഡ് ഭേദിക്കുന്ന മഴ. ഒക്ടോബർ ഒന്നു മുതൽ നവംബർ 15 വരെ കേരളത്തിൽ ഇതുവരെ ലഭിച്ചത് 833.8 മിമീ മഴ ലഭിച്ചു. 2010 ൽ ലഭിച്ച 822.9 മിമീ മഴയാണ് ഇതുവരെയുള്ള സർവ്വകാല റെക്കോർഡ്. 92 ദിവസം നീണ്ടു നില്‍ക്കുന്ന തുലാവര്‍ഷത്തില്‍ 45 ദിവസം കൊണ്ടുതന്നെ ഇത്തവണ സര്‍വകാല റെക്കോഡ് മറികടന്നു. തുലാവര്‍ഷ സീസണില്‍ സംസ്ഥാനത്തിന് ലഭിക്കേണ്ടത് 492 മി.മി മഴയാണ്.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ 121 വര്‍ഷത്തെ റെക്കോഡ് പ്രകാരം തുലാവര്‍ഷ മഴ 800 മില്ലി മീറ്റര്‍ കൂടുതല്‍ ലഭിച്ചത് ഇതിന് മുന്‍പ് രണ്ട് തവണ മാത്രമാണ്.
അതേസമയം കേരളത്തിനും തമിഴ് നാടിനും പിന്നാലെ മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും മഴകനക്കും. കർണ്ണാടക, ഗോവ, മഹാരാഷ്ട്ര, ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലും നാളെമുതൽ മഴ ശക്തമായിരിക്കും. ബംഗാൾ ഉൾക്കടൽ ന്യുനമർദം നവംബർ 18 ന് തമിഴ്നാട്, ആന്ധ്രാ തീരത്തു പ്രവേശിക്കും. നവംബർ 17ന് അറബിക്കടലിൽ മഹാരാഷ്ട്ര തീരത്ത് പുതിയ ന്യുനമർദം രൂപപ്പെടും.
അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട്, മലപ്പുറം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മി വരെ വേഗതയിൽ വീശുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

