പ്രതീകാത്മക ചിത്രം
തിരുവനന്തപുരം : ഒക്ടോബർ ഒന്ന് മുതൽ സംസ്ഥാനത്തെ ഡ്രൈവിങ് സ്കൂള്‍ വാഹനങ്ങള്‍ക്ക് മുന്നിലും പിന്നിലും മഞ്ഞനിറം നിർബന്ധമാക്കും. റോഡ് സുരക്ഷ പരിഗണിച്ചാണ് മഞ്ഞനിറം നിര്‍ബന്ധമാക്കിയത്. നിറം മാറ്റുന്നതോടെ ഈ വാഹനങ്ങള്‍ വേഗത്തില്‍ തിരിച്ചറിയാന്‍ മറ്റു ഡ്രൈവര്‍മാര്‍ക്ക് കഴിയുമെന്നാണ് വിലയിരുത്തൽ. ടൂറിസ്റ്റ് ബസ് ഓപറേറ്റര്‍മാരുമായും ഡ്രൈവിങ് സ്കൂള്‍ ഉടമകളുമായും നടത്തിയ ചര്‍ച്ചയ്ക്കു ശേഷം നടന്ന യോഗത്തിലാണു തീരുമാനം. സംസ്ഥാനത്തുടനീളം 6,000 ഡ്രൈവിങ് സ്കൂളുകളിലായി 30,000 വാഹനങ്ങളാണുള്ളത്. അതേസമയം ടൂറിസ്റ്റ് ബസുകള്‍ വെള്ളനിറത്തില്‍ തുടരും. കളര്‍കോഡ് പിന്‍വലിക്കണമെന്ന ആവശ്യം സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി നിരാകരിച്ചു.
2019ല്‍ ഒക്ടോബര്‍ ഒന്നിന് ഹൈക്കോടതി ടൂറിസ്റ്റ് ബസുകളുടെ ബോഡിയിലും ഗ്ലാസിലും സിനിമാ താരങ്ങളുടെ ഉള്‍പ്പെടെയുള്ള ഭീമന് ചിത്രങ്ങളും എഴുത്തുകളും അനുവദിക്കാനാകില്ലെന്ന് ഉത്തരവിട്ടിരുന്നു. ഇക്കാര്യം കൂടി പരിണഗിച്ചാണ് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി വെള്ളനിറം തുടരാന്‍ തീരുമാനിച്ചത്.
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…
അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…
ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…
ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…
ബ്രസീൽ : ഡൊണാൾഡ് ട്രമ്പിന്റെയും വിദേശ തന്ത്രങ്ങളെ തകർത്തെറിഞ്ഞ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ നേടിയ ചരിത്ര വിജയം.…