യെമൻ: യമനിലെ ഹുദൈദ അടക്കമുള്ള തന്ത്ര പ്രധാന തുറമുഖങ്ങളില്‍ നിന്ന് ഹൂതി വിമതര്‍ പിന്‍വാങ്ങുന്നു. നാലു വര്‍ഷമായി ആഭ്യന്തര യുദ്ധം തുടരുന്ന യെമനിൽ ഐക്യരാഷ്ട്ര സഭ നടത്തിയ മധ്യസ്ഥ ചർച്ചകളാണ് ഹൂതികളുടെ പിന്മാറ്റത്തിന് പിന്നിൽ. ഐക്യരാഷ്ട്ര സഭയുടെ മധ്യസ്ഥതയിൽ യമന്‍ സര്‍ക്കാരും ഹൂതികളും തമ്മില്‍ ഒപ്പുവച്ച സമാധാന കരാറിലെ ആദ്യ ചുവടാണ് ഈ പിന്മാറ്റം.
നഗരത്തിന് പുറത്ത് നിലയുറപ്പിച്ചിരിക്കുന്ന സര്‍ക്കാര്‍ സേനയും കരാർ പ്രകാരം വൈകാതെ പിന്മാറും. പിന്മാറ്റ ഉടമ്പടി കഴിഞ്ഞ ഡിസംബറിൽ ഒപ്പുവച്ചിരുന്നെങ്കിലും ഇരുകൂട്ടർക്കും പരസ്പര വിശ്വാസം ഇല്ലാതിരുന്നതിനാൽ പിന്മാറ്റം നീളുകയായിരുന്നു.
ഹുദൈദ തുറമുഖം പ്രവർത്തനസജ്ജമായാൽ യമനിലെ ഭക്ഷ്യ പ്രതിസന്ധിക്ക് പരിഹാരമാകും എന്ന് കരുതപ്പെടുന്നു. യുദ്ധമുണ്ടാക്കിയ ഭക്ഷ്യക്ഷാമം മൂലം ലക്ഷക്കണക്കിന് കുഞ്ഞുങ്ങൾക്ക് ജീവൻ നഷ്ടമായിരുന്നു.

