ലക്‌നൗ: പുരാതന ക്ഷേത്രങ്ങൾ രാജ്യത്തിന്റെ പൈതൃകമാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജന്മാഷ്ടമി ദിനത്തോട് അനുബന്ധിച്ച് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻപ് ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ ഭയന്നവർ ഇന്ന് രാമനെയും കൃഷ്ണനെയും ആരാധിക്കുന്നു. രാജ്യത്തെ ജനങ്ങളിൽ വന്ന മാറ്റത്തിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാത്രമല്ല വർഷങ്ങൾക്ക് മുൻപ് ആളുകൾ ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ പോലും ഭയപ്പെട്ടിരുന്നു എന്നും വർഗീയവാദികൾ എന്ന് മുദ്രകുത്തപ്പെടുന്നതിൽ ഭയപ്പെട്ടാണ് ഇവർ ക്ഷേത്ര ദർശനം പോലും മുടക്കിയിരുന്നത് എന്നും എന്നാൽ ഇപ്പോൾ എല്ലാവരും ശ്രീരാമനും ശ്രീകൃഷ്ണനും തന്റേതാണെന്ന് അവകാശപ്പെടുകയും ആരാധിക്കുകയും ചെയ്യുന്നു എന്നും രാജ്യത്ത് വന്ന മാറ്റത്തിൽ അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ക്ഷേത്രദർശനം നടത്തിയിരുന്നവരെ വർഗീയ വാദികൾ എന്ന് മുദ്രകുത്തിയ പ്രതിപക്ഷം പോലും ഇപ്പോൾ ക്ഷേത്രങ്ങൾ നിർമ്മിച്ചു നൽകാമെന്ന് ജനങ്ങൾക്ക് വാഗ്ദാനം നൽകുന്നുവെന്നും യോഗി അറിയിച്ചു. ശ്രീകൃഷ്ണ ജന്മാഷ്ടമി ദിവസമായ ഇന്ന് യോഗി ആദിത്യനാഥ് മഥുരയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിലെത്തി ആരാധന നടത്തിയിരുന്നു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

