Sunday, May 19, 2024
spot_img

എല്ലാം റഫ്രിജറേറ്ററില്‍ വെക്കാനുള്ളതല്ല? ഏതൊക്കെ എന്നറിയാം

നമ്മള്‍ ഒരുവിധം എല്ലാ പച്ചക്കറികളും ഫ്രൂട്‌സും എന്നുവേണ്ട മുഴുവന്‍ ഭക്ഷണ വിഭവങ്ങളും റഫ്രിജറേറ്ററില്‍ സൂക്ഷിക്കാറുണ്ട്. എന്നാല്‍ എല്ലാ ഭക്ഷ്യവസ്തുക്കളും റഫ്രിജറേറ്ററില്‍ സൂക്ഷിക്കേണ്ടവയല്ല. ചിലതൊക്കെ റഫ്രിജറേറ്ററിലെ ഊഷ്മാവസ്ഥയില്‍ സൂക്ഷിച്ചാല്‍ എളുപ്പം കേടുവരികയോ മറ്റുള്ളവയെ കേടുവരുത്തുകയോ ചെയ്യും. അതുകൊണ്ട് തന്നെ ഏതൊക്കെ ഭക്ഷ്യവസ്തുക്കള്‍ റഫ്രിജറേറ്ററില്‍ സൂക്ഷിക്കേണ്ടതില്ലെന്നും സൂക്ഷിക്കുകയാണെങ്കില്‍ ഏത് വിധത്തിലെന്നുമാണ് ഇനി പറയുന്നത്.

അച്ചാര്‍
അച്ചാറുകള്‍ പൊതുവേ പ്രിസര്‍വേറ്റീവ്‌സ് ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ഇവ ഫ്രിഡ്ജില്‍ വെക്കാതിരിക്കുന്നതാണ് നല്ലത്. പുറത്തുള്ള ഊഷ്മാവസ്ഥയില്‍ അച്ചാര്‍ എളുപ്പം കേടാവില്ല. എന്നാല്‍ റഫ്രിജറേറ്ററില്‍ വെച്ച അച്ചാര്‍ ബോട്ടില്‍ പുറത്ത് മറന്നുവെച്ചാല്‍ ഫംഗസ് വരാന്‍ സാധ്യതയുണ്ട്. റഫ്രിജറേറ്ററിനേക്കാള്‍ പുറത്ത് സൂക്ഷിക്കാവുന്ന സാധമാണ് അച്ചാറുകള്‍

തേന്‍
തേന്‍ റഫ്രിജറേറ്ററില്‍ സൂക്ഷിക്കാന്‍ പാടില്ലാത്തവയിലാണ് ഉള്ളത്. തേന്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാത്ത എന്നാല്‍ റൂം ടെമ്പറേച്ചറില്‍ സൂക്ഷിക്കുന്നതാണ് ഉചിതം. റഫ്രിജറേറ്ററില്‍ വെച്ചുകഴിഞ്ഞാല്‍ അത് കട്ടയായി മാറും.

ജാം,ജെല്ലി
ഇവ രണ്ടും പൊതുവായി റഫ്രിജറേറ്ററില്‍ സൂക്ഷിക്കുന്നതായാണ് കണ്ടുവരുന്നത്. എന്നാല്‍ ഇതിന്റെ ആവശ്യമില്ല. രണ്ട് വിഭവങ്ങളും കുപ്പി തുറന്ന് ഉപയോഗിച്ചതാണെങ്കില്‍ പോലും പുറത്ത് വെക്കുന്നതാണ് സുരക്ഷിതം.

സലാഡ് ഡ്രസ്സിങ്
വിനഗര്‍,ഓയില്‍ ബേസ്ഡ് അയിട്ടുള്ളവയൊന്നും റഫ്രിജറേറ്ററില്‍ സൂക്ഷിക്കേണ്ടതില്ല.

വിവിധ ഉള്ളികള്‍
സവാള,ചെറിയ ഉള്ളി,വെള്ളുള്ളി എന്നിവ റഫ്രിജറേറ്ററില്‍ സൂക്ഷിച്ചാല്‍ എളുപ്പം കേടാകുകയോ മണത്തിലും രുചിയിലും വ്യത്യാസമുണ്ടാകുകയോ ചെയ്യും. പുറത്തൊരു പേപ്പര്‍ ബാഗില്‍ ഇവ സൂക്ഷിച്ചാല്‍ ഒരുപാട് ദിവസം കേടാകാതെ സൂക്ഷിക്കാം.

തണ്ണിമത്തന്‍
റഫ്രിജറേറ്ററില്‍ സ്റ്റോര്‍ ചെയ്താല്‍ എളുപ്പം കേടാവുന്ന ഒന്നാണ് തണ്ണിമത്തന്‍. മുറിച്ചു വെച്ചവ ആണെങ്കില്‍ മണിക്കൂറുകള്‍ കൊണ്ട് തന്നെ ചീഞ്ഞുപോകും.

Related Articles

Latest Articles