രാജ്യത്ത് ആദ്യമായി കായികതാരങ്ങള്‍ക്കായി പുതിയ നയം പ്രഖ്യാപിച്ച് ചരിത്രം സൃഷ്ടിച്ച് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. രാജ്യത്തെ പ്രതിനിധീകരിച്ച് മെഡലുകള്‍ നേടുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലി ഉറപ്പാക്കും. മെഡല്‍ ജേതാക്കള്‍ക്കെല്ലാം ഗസറ്റഡ് ഓഫീസര്‍ റാങ്കിലാണ് യോഗി സര്‍ക്കാര്‍ നിയമനം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ

പുതിയ നയം അനുസരിച്ച് സ്വര്‍ണ മെഡല്‍ ജേതാവിന് ഒരു കോടി രൂപയും വെള്ളി മെഡല്‍ ജേതാവിന് 75 ലക്ഷം രൂപയും വെങ്കല മെഡല്‍ ജേതാവിന് 50 ലക്ഷം രൂപയും സമ്മാനമായി നല്‍കുമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി നവനീത് സെഹ്ഗല്‍ വ്യക്തമാക്കി. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടുകയും പങ്കെടുക്കുകയും ചെയ്ത സംസ്ഥാനത്തെ എല്ലാ കായികതാരങ്ങളെയും സംസ്ഥാന സര്‍ക്കാര്‍ ആദരിക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിയിരുന്നു. പുതിയ കായിക നയം സംസ്ഥാനത്തിന് മുതല്‍കൂട്ടാണ്. രാജ്യത്തിനായി ഒളിമ്പിക്‌സില്‍ മെഡല്‍ നേട്ടത്തിനാണ് യുപി ശ്രമിക്കുന്നതെന്നും യോഗി പറഞ്ഞു.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്കായി എട്ട് യുപി സ്വദേശികളാണ് മെഡലുകള്‍ നേടിയത്.

വെള്ളി മെഡല്‍

1) പ്രിയങ്ക ഗോസ്വാമി 10 കിലോ മീറ്റര്‍ നടത്തം

2) വനിതാ ക്രിക്കറ്റ-് ദീപ്തി ശര്‍മ്മ, മേഘ്‌ന സിംഗ്

3) ഹോക്കി- ലളിത് ഉപാധ്യായ

വെങ്കലം മെഡല്‍

1) ജൂഡോ- വിജയ് കുമാര്‍ യാദവ്

2) ഗുസ്തി- ദിവ്യ കക്രാന്‍

3)ജാവലിന്‍ ത്രോ- അന്നു റാണി

4)വനിതാ ഹോക്കി- വന്ദന കതാരിയ

എന്നാൽ വാർത്ത സന്തോഷം നൽകുന്നതാണ് എന്നാൽ ഇങ്ങു കേരളത്തിലോ? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് കേരളത്തില്‍ നിന്ന് പങ്കെടുത്തവരെ ഒന്ന് അഭിനന്ദിക്കാന്‍ പോലും പിണറായി സര്‍ക്കാര്‍ ഇതുവരെ യാറായിട്ടില്ല. ഇത് അത്ഭുത പെടുത്തുന്ന വാർത്തയല്ല. പിണറായി സർക്കാരിൽ നിന്നും ഇത്രയും പ്രതീക്ഷ്ത്തിച്ചാൽ മതിയാകും. കേരളത്തിന്റെ അഭിമാനയായി ബര്‍മിങ്ങാം ഗെയിംസില്‍ ഒരു സ്വര്‍ണമടക്കം ഏഴു മെഡലുകളാണ് മലയാളി കായിക താരങ്ങളുടെ നേട്ടം. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ചരിത്രത്തില്‍ വച്ച് തന്നെ മലയാളികളുടെ ഏറ്റവും മികച്ച പ്രകടനം കൂടിയാണിത്. എന്നിട്ട് പോലും സർക്കാർ ഇവർക്ക് നേരെ മുഖം തിരിക്കുകയാണ്. ഗെയിംസ് സമാപിച്ചിട്ടും ഇവര്‍ക്കുള്ള പാരിതോഷികം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല.

പുരുഷ ട്രിപ്പിള്‍ ജംപില്‍ സ്വര്‍ണം നേടിയ എല്‍ദോസ് പോള്‍, വെള്ളി നേടിയ അബ്ദുല്ല അബൂബക്കര്‍, പുരുഷ ലോങ്ജംപില്‍ വെള്ളി നേടിയ എം.ശ്രീശങ്കര്‍ എന്നിവരാണ് ബര്‍മിങ്ങാം ഗെയിംസ് അത്‌ലറ്റിക്‌സിലെ മലയാളി മെഡല്‍ നേട്ടക്കാര്‍. ബാഡ്മിന്റന്‍ ടീം ഇനത്തില്‍ വെള്ളിയും വനിതാ ഡബിള്‍സില്‍ വെങ്കലവും നേടിയ ട്രീസ ജോളി, പുരുഷ ഹോക്കിയില്‍ വെള്ളി നേടിയ പി.ആര്‍.ശ്രീജേഷ്, സ്‌ക്വാഷ് മിക്‌സ്ഡ് ഡബിള്‍സില്‍ വെങ്കലം നേടിയ ദീപിക പള്ളിക്കല്‍ എന്നിവരാണ് മറ്റിനങ്ങളിലെ മെഡല്‍ വേട്ടക്കാര്‍.