Sunday, November 29, 2026

കശ്മീർ വിഭജനം: മോ​ദി​യെ അഭിനന്ദിച്ച് യോ​ഗി

ലഖ്‌നൗ: ജ​മ്മു കശ്മീരിന്റെ പ്ര​ത്യേ​ക പ​ദ​വി നീക്കം ചെയ്ത പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യെ​യും അ​ഭി​ന​ന്ദി​ച്ച് ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്.

ച​രി​ത്ര​പ​ര​വും ധീ​ര​വു​മാ​യ ഈ ​തീ​രു​മാ​ന​ത്തി​ലൂ​ടെ ച​രി​ത്ര​പ​ര​മാ​യ ഒ​രു തെ​റ്റ് തി​രു​ത്തി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​പ്പോ​ൾ കാ​ഷ്മീ​രി​നു ന​ൽ​കിയ പ്ര​ത്യേ​ക പ​ദ​വി അ​വ​സാ​നി​ച്ചു.​

മ​റ്റേ​തൊ​രു സം​സ്ഥാ​ന​ത്തെ​യും പോ​ലെ കാ​ഷ്മീ​ർ ഇ​ന്ത്യ​യു​ടെ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​യി മാ​റി​യി​രി​ക്കു​ന്നു​. കാ​ഷ്മീ​ർ ഇ​ന്ത്യ​യു​ടെ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​യി മാ​റി​യ​തോ​ടെ ഭീ​ക​ര​ത അ​വ​സാ​നി​ക്കും. സ​മാ​ധാ​നം നി​ല​നി​ൽ​ക്കു​മെ​ന്നും യോ​ഗി പറഞ്ഞു.

Related Articles

Latest Articles