ഗോരഖ്പുർ: കോണ്‍ഗ്രസിനും സമാജ്വാദി പാർട്ടിയെയും കടന്നാക്രമിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോണ്‍ഗ്രസും എസ്പിയും തീവ്രവാദികളെ പിന്തുണക്കുന്നവരാണെന്നും സമാജ്വാദി സർക്കാരിന്റെ ഭരണത്തിൽ തീവ്രവാദികൾക്കെതിരായുള്ള കേസുകൾ പിൻവലിച്ചിരുന്നതായും ഗോരഖ്പുരിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ യോഗി ആരോപിച്ചു.
പ്രകടന പത്രികയിൽ രാജ്യദ്രോഹക്കേസുകൾ റദ്ദാക്കുമെന്ന് പറഞ്ഞ കോൺഗ്രസ് മറ്റൊരർത്ഥത്തിൽ തീവ്രവാദികളെയും നക്സലുകളെയും പിന്തുക്കുകയാണ്, കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ദേശീയ സുരക്ഷയെ തമാശയായിട്ടാണ് കാണുന്നത്, ദേശീയ സുരക്ഷയെ പന്താടുന്ന കോൺഗ്രസിനെ പാഠം പഠിപ്പിക്കണമെന്നും യോഗി പ്രസംഗമധ്യേ ആവശ്യപ്പെട്ടു

