Tuesday, September 22, 2026

ഐ പി എൽ ;സുവർണ്ണ നേട്ടവുമായി ഹർഭജൻ ,150 വിക്കറ്റ് തികയ്ക്കുന്ന നാലാമത്തെ ബൗളർ

വിശാഖപട്ടണം: ഐപിഎല്ലില്‍ ചെന്നൈ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ടു. ഐപിഎല്ലില്‍ 150 വിക്കറ്റ് തികയ്ക്കുന്ന നാലാമത്തെ ബൗളറെന്ന റെക്കോര്‍ഡാണ് ഹര്‍ഭജന്‍ സ്വന്തമാക്കിയത്. ഡല്‍ഹി കാപിറ്റല്‍സിന്റെ റുഥര്‍ഫോര്‍ഡിനെ പുറത്താക്കിയാണ് ചെന്നൈ സ്പിന്നര്‍ 150 വിക്കറ്റ് തികച്ചത്. ഈനേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ ബൗളര്‍കൂടിയാണ് ഹര്‍ഭജന്‍ സിങ്. 

മത്സരത്തിന് മുമ്പ് 148 വിക്കറ്റായിരുന്നു ഹര്‍ഭജന്റെ സമ്പാദ്യം. ലസിത് മലിംഗ, അമിത് മിശ്ര, പിയൂഷ് ചൗള എന്നിവരാണ് 150 വിക്കറ്റ് ക്ലബിലെ മറ്റ് അംഗങ്ങള്‍. 169 വിക്കറ്റുള്ള മലിംഗയാണ് ഒന്നാം സ്ഥാനത്ത്. മിശ്ര, ചൗള എന്നിവര്‍ 150 വിക്കറ്റ് വീതം നേടിയിട്ടുണ്ട്. 

Related Articles

Latest Articles