ലക്നോ: 2022 ൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉത്തര്‍പ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെപിക്ക് ചരിത്രവിജയം. ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷസ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി 635 സീറ്റ് നേടി വൻവിജയം കൊയ്തു.
പ്രതിപക്ഷ കക്ഷിയായ സമാജ്വാദി പാർട്ടിക്ക് 103 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. മറ്റുള്ളവർ 87 സീറ്റിലും ജയിച്ചു. ശനിയാഴ്ച ആകെ 825 സീറ്റിൽ 476 ൽ മാത്രമാണ് തെരഞ്ഞെടുപ്പ് നടന്നത്. 349 സ്ഥാനാർഥികൾ എതിരില്ലാതെ ജയിച്ചിരുന്നു.
തെരഞ്ഞെടുപ്പിൽ ബിജെപിയും സഖ്യകക്ഷികളും ചേർന്ന് 635 സീറ്റിൽ കൂടുതൽ നേടിയതായി മുഖ്യമന്ത്രി യോഗിആദിത്യനാഥ് പറഞ്ഞു. അവസാന ഫലം പുറത്തുവരുമ്പോൾ സീറ്റുകൾ വീണ്ടും വർധിച്ചേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് കാലത്ത് യോഗി ആദിത്യനാഥിനെതിരെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ ജനങ്ങൾ തള്ളി കളഞ്ഞു എന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു

