Friday, May 17, 2024
spot_img

തനിനിറം കാണിച്ച് “ഡികെ”… പ്രവർത്തകന്റെ കരണത്തടിച്ചു.. വിഡിയോ വൈറൽ

മാണ്ഡ്യ: തന്റെ തോളിൽ കൈവയ്‌ക്കാൻ ശ്രമിച്ച പാർട്ടി പ്രവർത്തകന്റെ കരണത്തടിച്ച് കോൺഗ്രസ് നേതാവ്. മാണ്ഡ്യയിൽ വച്ച് ഒരു പാ‌ർട്ടി എംപിയെ കണ്ട് മടങ്ങവെ വഴിയിൽ വച്ചാണ് സംഭവം. കോൺഗ്രസ് നേതാവായ ഡി.കെ ശിവകുമാർ ആണ് പ്രവർത്തകനെ കൈയേറ്റം ചെയ്തത്. സാമ്പത്തിക കുറ്റകൃത്യങ്ങളിലുൾപ്പെടെ നിരവധി കേസുകളിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടുന്ന കർണാടകയിലെ നേതാവ് കൂടിയാണ് ഡി.കെ എന്നറിയപ്പെടുന്ന ശിവകുമാർ.

സംഭവം നടന്നത് ഇങ്ങനെ… പ്രവർത്തകർക്കൊപ്പം നടക്കവെ തൊട്ടടുത്ത് നടന്ന പ്രവർത്തകൻ ശിവകുമാറിന്റെ തോളിൽ കൈവച്ചു. ഇതോടെ രോഷാകുലനായ ശിവകുമാർ പ്രവർത്തകന്റെ കരണംഅടിച്ചു പൊളിക്കുകയായിരിന്നു . ‘ഇതെന്ത് സ്വഭാവമാണ്? ഞാൻ സ്വാതന്ത്ര്യ തരുന്നുണ്ടെന്ന് കരുതി ഇങ്ങനെ എന്തും ചെയ്യാമോ?’ ഡി.കെ ശിവകുമാർ രോഷാകുലനായി ചോദിക്കുകയും ചെയ്തു.

എന്നാൽ സംഭവത്തിന്റെ വീഡിയോ ഇതിനോടകംതന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. പൊതുജീവിതത്തിൽ യാതൊരു മര്യാദയുമില്ലാത്ത ഒരാളാണ് കർണാടകയിൽ കോൺഗ്രസിനെ നയിക്കുന്നതെന്ന് സംഭവത്തെ അപലപിച്ച് ബിജെപി വക്താവ് എസ്.പ്രകാശ് പറഞ്ഞു. സ്വന്തം പാർട്ടി പ്രവർത്തകരോടുള‌ള മോശമായ പെരുമാറ്റ രീതി മാറ്റുന്നതിന് അദ്ദേഹം ഇനിയും തയ്യാറായിട്ടില്ലെന്ന് എസ്.പ്രകാശ് പറഞ്ഞു. സംഭവത്തിൽ പാർട്ടിയ്ക്കുള്ളിൽ തന്നെ അമർഷം ഉയരുന്നുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles