Sunday, January 4, 2026

നിങ്ങളും പിതാവും ഇസ്രയേൽ വിരുദ്ധർക്ക് പണം നൽകുന്നവർ !! വിമർശിക്കാൻ എന്തധികാരം ??ഇസ്രയേല്‍ എംബസി ഉദ്യോഗസ്ഥര്‍ വെടിയേറ്റ് കൊല്ലപ്പെട്ടതിനെ അപലപിച്ച അലക്‌സ് സോറോസിനെതിരെ സോഷ്യൽ മീഡിയ

വാഷിങ്ടണ്‍: അമേരിക്കയിലെ ജൂത മ്യൂസിയത്തില്‍ നടന്ന വെടിവയ്പ്പിൽ ഇസ്രയേല്‍ എംബസിയിലെ രണ്ട് ഉദ്യോഗസ്ഥര്‍ വെടിയേറ്റ് മരിച്ചതിൽ പ്രതികരിച്ച വ്യവസായിയും ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്റെ ചെയര്‍മാനുമായ അലക്‌സ് സോറോസിനെതിരേ സോഷ്യൽ മീഡിയയിൽ രോഷം കടുക്കുന്നു. ശതകോടീശ്വരന്‍ ജോര്‍ജ് സോറോസിന്റെ മകനാണ് അലക്‌സ് സോറോസ്.

ഉദ്യോഗസ്ഥരുടെ കൊലപാതകം തിന്മയുടെ അടിസ്ഥാനരൂപമാണെന്നും ഈ ക്രൂരമായ സെമിറ്റിക് വിരുദ്ധ പ്രവൃത്തിയെ ശക്തമായി അപലപിക്കേണ്ടതാണെന്നുമാണ് അലക്‌സ് സോറസ് കുറിച്ചത്. എന്നാൽ ആന്റി സെമിറ്റിസം പ്രചരിപ്പിക്കുന്ന സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നവരാണ് സോറസ് കുടുംബമെന്നും ഇപ്പോള്‍ ഇസ്രയേല്‍ ഉദ്യോഗസ്ഥരുടെ മരണത്തെ അപലപിക്കുന്നത് ഇരട്ടത്താപ്പാണെന്നും ഒട്ടേറെ പേര്‍ കുറിച്ചു.

വിവാഹനിശ്ചയം നടക്കാനിരിക്കെയാണ് യാറോണ്‍ ലിഷിന്‍സ്‌കിയും സാറ മില്‍ഗ്രിമും വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്. സംഭവത്തില്‍ 31 വയസ്സുള്ള ഏലിയാസ് റോഡ്രിഗസ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ‘സ്വതന്ത്രമാക്കൂ, പലസ്തീനെ സ്വതന്ത്രമാക്കൂ!’ എന്ന് മുദ്രാവാക്യം വിളിച്ച ശേഷമായിരുന്നു അക്രമി വെടിവയ്പ്പ് നടത്തിയത്,

Related Articles

Latest Articles