Saturday, December 20, 2025

പൊന്നാണ് നീ നീരജ്..! സ്വർണ്ണനേട്ടത്തിലൂടെ ചരിത്രം കുറിച്ച ഭാരതപുത്രന് രാജ്യത്തിന്റെ അഭിനന്ദനപ്രവാഹം

ദില്ലി: ടോക്കിയോ ഒളിംപിക്സിൽ ചരിത്ര നേട്ടം കുറിച്ച നീരജ് ചോപ്രയ്ക്ക് വൻ അഭിനന്ദനപ്രവാഹം. ഒളിംപിക്സിൽ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ നീരജ്​ ചോപ്രയെ അഭിനന്ദനങ്ങള്‍ കൊണ്ട്​ മൂടിയിരിക്കുകയാണ് രാജ്യം.

രാഷ്​ട്രപത്രി, പ്രധാനമന്ത്രി, രാഷ്​ട്രീയപാര്‍ട്ടി നേതാക്കള്‍, കായികതാരങ്ങള്‍ തുടങ്ങി സമൂഹത്തിലെ എല്ലാവിഭാഗം ആളുകളും നീരജ്​ ചോപ്രയെ അഭിനന്ദിച്ച്‌​ രംഗത്തെത്തിയിയിട്ടുണ്ട്. ചരിത്രം കുറിക്കാനുള്ള തടസം നിങ്ങള്‍ നീക്കിയെന്നായിരുന്നു നീരജിന്റെ സ്വര്‍ണനേട്ടത്തോടുള്ള രാഷ്​ട്രപതി രാംനാഥ്​ കോവിന്ദിന്‍റെ പ്രതികരണം.

നീരജിന്‍റെ സ്വര്‍ണനേട്ടം എക്കാലവും ഓര്‍മിക്കുമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികാരിച്ചത്. നീരജ്​ മൂലം ഇന്ത്യ കൂടുതല്‍ തിളങ്ങുന്നുവെന്നായിരുന്നു ക്രിക്കറ്റ്​ ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കറിന്‍റെ ട്വീറ്റ്​. ഒളിംപിക്സിലെ സുവര്‍ണ ക്ലബിലേക്ക്​ നീരജ്​ ചോപ്രയെ മുന്‍ ​ സ്വര്‍ണമെഡല്‍ ജേതാവ്​ അഭിനവ്​ ബിന്ദ്ര സ്വാഗതം ചെയ്​തു.

അത്​ലറ്റിക്​സില്‍ സ്വര്‍ണ മെഡല്‍ കാറ്റഗറിയിലേക്ക്​ പ്രവേശിച്ച നീരജ്​ ചോപ്രക്ക്​ അഭിനന്ദനമെന്നായിരുന്നു കോണ്‍ഗ്രസ്​ നേതാവും എം.പിയുമായ ശശി തരൂരിന്‍റെ ട്വീറ്റ്​.എന്തായാലും രാജ്യത്തെമ്പാടുമുള്ള നിരവധി കായിക പ്രേമികളാണ് നീരജ് ചോപ്രയെ പ്രശംസകളും അഭിനന്ദനങ്ങളും അറിയിക്കുകയാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles