Friday, October 23, 2026

അക്രമങ്ങൾക്ക് തിരിച്ചടിച്ച് അഫ്ഗാൻ; വ്യോമാക്രമണത്തിൽ നൂറിലേറെ താലിബാൻ ഭീകരരെ വകവരുത്തി സേന;കൊല്ലപ്പെട്ടവരില്‍ അല്‍ ഖയിദ അംഗങ്ങളും

കാബൂള്‍: ഹെല്‍മണ്ട് പ്രവിശ്യയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ടു ഡസനിലധികം അല്‍ ഖയിദ അംഗങ്ങളുള്‍പ്പെടെ നുറിലധികം താലിബാന്‍ ഭീകരരെ വധിച്ച് അഫ്ഗാൻ സൈന്യം. അഫ്ഗാൻ പ്രതിരോധമന്ത്രാലയമാണ് വിവരം പുറത്ത് വിട്ടിരിക്കുന്നത്. ‘ഹെല്‍മണ്ട് പ്രവിശ്യാ കേന്ദ്രത്തിലെ ലഷ്‌കര്‍ഗഹ് നഗരപ്രദേശത്ത് എഎഎഫ് ഇന്നലെ നടത്തിയ വ്യോമാക്രമണത്തില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ അല്‍ഖയിദയുമായി ബന്ധമുള്ള 30 പാക്കിസ്ഥാനികളടക്കം, 112 താലിബാന്‍ ഭീകരര്‍ കൊല്ലപ്പെടുകയും 31 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു’ എന്നും അഫ്ഗാന്‍ പ്രതിരോധമന്ത്രാലയത്തിന്റെ ട്വീറ്റില്‍ വ്യക്തമാക്കുന്നു.

എന്നാൽ രാജ്യത്തിനുള്ളില്‍ താലിബാൻ ഭീകരര്‍ക്ക് താവളമൊരുക്കുന്നതിനും അഫ്ഗാന്‍ സര്‍ക്കാരിന്റെ സേനയ്‌ക്കെതിരായ താലിബാന്റെ അതിക്രമങ്ങളെ പിന്തുണയ്ക്കുന്നതിനും പാക്കിസ്ഥാനെ കുറ്റപ്പെടുത്തി അഫ്ഗാനിസ്ഥാന്‍ രംഗത്തുവന്നു കഴിഞ്ഞു. താലിബാന് ആവശ്യമായ സഹായം നല്‍കുന്നത് പാകിസ്ഥാനാണെന്ന അവകാശവാദത്തിന് ബലം നല്‍കുന്ന തെളിവ് യുഎന്‍ രക്ഷാസമിതിക്ക് നല്‍കാന്‍ അഫ്ഗാനിസ്ഥാന്‍ ഒരുക്കമാണെന്ന് ഐക്യാരാഷ്ട്രസഭയിലെ അഫ്ഗാന്‍ സ്ഥാനപതി ഗുലാം ഇസക്‌സായി കഴിഞ്ഞ ദിവസം അറിയിച്ചു

‘രക്ഷാസമിതിയിലെ അംഗങ്ങള്‍ക്ക് തെളിവ് വേണോ, നല്‍കാന്‍ ഞങ്ങള്‍ ഒരുക്കമാണ്’ എന്ന് ഇസക്‌സായി പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.ഈ വിഷയത്തില്‍ പാകിസ്ഥാന്‍ സര്‍ക്കാരുമായി അഫ്ഗാന്‍ സര്‍ക്കര്‍ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും തെളിവുകള്‍ നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം താലിബാന്റെ ആക്രമണം അഫ്ഗാനിൽ കൂടിവരികയാണ്. ജവ്‌സ്ജാനിലെ ഷെബെര്‍ഖാന്‍ നഗരം ഭീകരര്‍ പിടിച്ചു കഴിഞ്ഞു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles