Tuesday, December 23, 2025

അയച്ച മെസേജ് എഡിറ്റ് ചെയ്യാം; തകർപ്പൻ അപ്ഡേഷനുമായി വാട്സാപ്പ്

ന്യൂയോർക്ക് : വാട്സാപ്പിൽ അയച്ച മെസേജിലുള്ള അക്ഷരപ്പിശക് മൂലം നമ്മളിൽ ചിലർക്കെങ്കിലും പരിഹാസം നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഇനി വാട്സ്ആപ്പിൽ അക്ഷരത്തെറ്റോ മറ്റോ വന്നാൽ എഡിറ്റ് ചെയ്യാൻ സാധിക്കുന്ന ഓപ്ഷൻ വരുന്നു. മെറ്റ സിഇഒ മാർക്ക് സക്കർബർഗ് തന്നെയാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. ‘മെസേജ് അയച്ച് 15 മിനിറ്റിന് ശേഷവും നിങ്ങൾക്ക് വാട്സാപ്പ് മെസേജ് എഡിറ്റ് ചെയ്യാൻ ഇപ്പോൾ സാധിക്കും’–സക്കർബർഗ് കുറിച്ചു.

നിലവിൽ അയച്ച മെസേജ് തെറ്റിപ്പോയാൽ ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷനെ ഉണ്ടായിരുന്നുള്ളു. എന്നാൽ ഇനിമുതൽ അക്ഷരത്തെറ്റുകളോ മറ്റെന്തെങ്കിലും തെറ്റുകളോ വന്നാൽ 15 മിനിറ്റിനുള്ളിൽ എഡിറ്റ് ചെയ്യാൻ സാധിക്കും

Related Articles

Latest Articles