Tuesday, May 7, 2024
spot_img

*ലെ സൊമാറ്റോ ഇവന്മാർ എന്നെ നോട്ട് മാറാനുള്ള ബാങ്കാക്കി മാറ്റിയെടാ ..സൊമാറ്റോയുടെ ക്യാഷ് ഓൺ ഡെലിവറി ഓർഡറുകളിൽ കിട്ടുന്നതിൽ 72 ശതമാനവും 2000 രൂപയുടെ നോട്ടുകൾ

ന്യൂഡൽഹി: 2000 രൂപ പിൻവലിക്കുന്നതായി റിസർവ് ബാങ്ക് പ്രഖ്യാപനത്തിന് പിന്നാലെ നോട്ടുകൾ ഒഴിവാക്കാൻ പുത്തൻ തന്ത്രവുമായി ജനങ്ങൾ. സൊമാറ്റോയിലൂടെ ക്യാഷ് ഓൺ ഡെലിവറി മുഖനേ ആഹാരം ഓർഡർ ചെയ്തശേഷം 2000 രൂപയാണ് ഇപ്പോൾ ആളുകള്‍ നൽകുന്നത്.

പ്രഖ്യാപനം വന്ന വെള്ളിയാഴ്ച മുതൽ സൊമാറ്റോയ്ക്കു ലഭിച്ച ക്യാഷ് ഓൺ ഡെലിവറി ഓര്ഡറുകളുടെ 72 ശതമാനവും 2000 രൂപയുടെ നോട്ടാണ്. ആർബിഐ സെപ്‌തംബർ 30 വരെ നോട്ടുകൾ മാറുന്നതിന് സമയവും അനുവദിച്ചിരുന്നു. 2000 രൂപ വിനിമയത്തിൽനിന്നും പിൻവലിക്കുന്ന വാർത്ത പരന്നതോടെ എത്രയും വേഗം കൈവശമുള്ളവ ഒഴിവാക്കാനാണു ശ്രമം.

നിലവിൽ വിനിമയത്തിലുള്ള കറൻസികളിൽ 10.8 ശതമാനം മാത്രമാണ് 2000 രൂപയുടേതെന്നാണ് ആർബിഐ ഗവർണർ ശക്തികാന്ത് ദാസ് അറിയിച്ചത്. അതിനാൽ 2000 രൂപ നോട്ടുകൾ പിൻവലിക്കുന്നത് വിപണിയെ കാര്യമായി ബാധിക്കില്ലെന്നാണ് ആർബിഐ ഗവർണറുടെ വ്യക്തമാക്കിയിരുന്നു.

Related Articles

Latest Articles