Health

ആഹാരം കഴിച്ചും തടി കുറയ്ക്കാം! ഇങ്ങനെ ഒന്ന് പരീക്ഷിച്ച് നോക്കൂ

ആഹാരം കഴിക്കുന്നതിൽ ചില ശരിയായ രീതികളുണ്ട്. നമ്മള്‍ കൃത്യമായ രീതിയിലാണ് ആഹാരം കഴിക്കുന്നതെങ്കില്‍ നമ്മളുടെ ശരീരത്തില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുകയില്ല. അതുപോലെ തന്നെ ഇത് തടി കുറയ്ക്കുന്നതിനും സഹായിക്കും. അതിനാല്‍, ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ആഹാരം കഴിക്കേണ്ട ശരിയായ രീതി ഏതെന്ന് നോക്കാം.

എപ്പോള്‍ കഴിക്കണം

മൂന്ന് നേരം ആഹാരം കഴിക്കണം എന്ന് നമ്മള്‍ ചെറുപ്പം മുതല്‍ കേള്‍ക്കുന്നതാണ്. ചിലര്‍ വിശന്നില്ലെങ്കില്‍ പോലും കഴിക്കണമല്ലോ എന്ന് ഓര്‍ത്ത് പലരും കഴിക്കും. എന്നല്‍, വിശക്കുമ്പോള്‍ മാത്രം ആഹാരം കഴിക്കാന്‍ ശ്രദ്ധിക്കുക.വിശപ്പ് കെടുന്നത് വരെ അല്ലെങ്കില്‍ വയര്‍ ആളികത്തുന്നത് വരെ ഒരിക്കലും ഇരിക്കരുത്. ഇത് വയറ്റില്‍ ഗ്യാസ് നിറയുന്നതിന് കാരണമാകും. എന്നാല്‍, നിങ്ങള്‍ക്ക് വിശപ്പ് ആരംഭിക്കുന്ന സമയത്ത് നിങ്ങള്‍ ആഹാരം കഴിച്ചാല്‍ അത് കൃത്യമായി ദഹിക്കുന്നതിനും കൊഴുപ്പ് അടിഞ്ഞ് കൂടാതിരിക്കാനും ഇത് സഹായിക്കും.

ചവച്ചരച്ച് കഴിക്കണം

പലരും പല രീതിയിലാണ് ആഹാരം കഴിക്കുന്നത്. ചിലര്‍ വേഗത്തില്‍ ധൃതി പിടിച്ച് കഴിക്കുമ്പോള്‍ പലപ്പോഴും ചവച്ചരച്ച് കഴിക്കാറില്ല. നമ്മള്‍ നല്ലരീതിയില്‍ ചവച്ചരയ്ക്കാതെ കഴിക്കുമ്പോള്‍ ആഹാരം ദഹിക്കാന്‍ സമയം എടുക്കുകയും ഇത് ശരീരഭാരം കൂടുന്നതിന് കാരണമാവുകയും ചെയ്യുന്നുണ്ട്.
അതിനാല്‍ ആഹാരം കഴിക്കാന്‍ ഇരിക്കുമ്പോള്‍ സാവധാനത്തില്‍ നല്ലപോലെ ചവച്ചരച്ച് കഴിക്കുന്നതാണ് നല്ലത്. ഇത് ഭക്ഷണം ആസ്വദിച്ച് കഴിക്കുന്നതിന് സഹായിക്കുന്നു. അതുപോലെ തന്നെ, ആഹാരത്തിലെ പോഷകങ്ങള്‍ കൃത്യമായി ശരീരത്തില്‍ എത്തുന്നതിനും തടി വെക്കാതിരിക്കുന്നതിനും ഇത് സഹായിക്കുന്നുണ്ട്.

സംസാരിക്കാതെ ഇരുന്ന് കഴിക്കാം

ആഹാരം കഴിക്കുമ്പോള്‍ സംസാരിക്കാതെ ഇരുന്ന് കഴികണം എന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടാകും. ഈ പറയുന്നതിലും ചില കാര്യങ്ങളുണ്ട്. പ്രത്യേകിച്ച് തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ നല്ല ശാന്തമായിട്ടുള്ളതും അധികം ബഹളം ഇല്ലാത്തതുമായ സ്ഥലത്ത് ഇരുന്ന് നോക്കൂ.നിങ്ങള്‍ക്ക് നിങ്ങളുടെ ആഹാരത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ ഇത് സഹായിക്കും. അതിനാല്‍ തന്നെ, കൃത്യമായ രീതിയില്‍ ആഹാരം കഴിക്കുന്നതിനും ഇത് സഹായിക്കുന്നുണ്ട്. നമ്മള്‍ കൃത്യമായ രീതിയിലാണ് ആഹാരം കഴിക്കുന്നതെങ്കില്‍ ഇത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു.

അമിതമായി കഴിക്കാതിരിക്കാം

ചിലര്‍ക്ക് നല്ല സ്വാദുള്ള ആഹാരം കഴിക്കുമ്പോള്‍ വീണ്ടും കഴിക്കാന്‍ ഒരു തോന്നല്‍ അനുഭവപ്പെടാം. എന്നാല്‍, ഇത് എത്രത്തോളം നല്ലതല്ല എന്ന് നിങ്ങള്‍ക്ക് അറിയാമോ? നമ്മളുടെ വയര്‍ നിറഞ്ഞു കഴിഞ്ഞാല്‍ ആഹാരം കഴിക്കുന്നത് നിര്‍ത്തുന്നതാണ് നല്ലത്. വയറിന്റെ പകുതി മാത്രം ആഹാരം കഴിക്കാന്‍ എല്ലായ്‌പ്പോഴും ശ്രദ്ധിക്കുക.ചിലര്‍ക്ക് കഴിച്ച് കഴിഞ്ഞാലും വീണ്ടും വിശപ്പ് തോന്നാം. എന്നാല്‍ രണ്ടാമത് വീണ്ടും കഴിക്കുമ്പോള്‍ മുഴുവനും കഴിക്കാന്‍ ഇവര്‍ക്ക് പറ്റുകയുമില്ല. അഥായത്, ഇത്തരത്തില്‍ വിശപ്പ് മാറിയില്ല എന്ന് തോന്നിപ്പിക്കുന്നത് നിങ്ങളുടെ കൊതിയാണ്. കോതിയെ മാറ്റി നിര്‍ത്തി വിശപ്പ് എത്രത്തോളമുണ്ട് എന്ന് മനസ്സിലാക്കി കഴിച്ചാല്‍ വയര്‍ അമിതമായി നിറയുകയുമില്ല, ശരീരഭാരം കൂടുകയുമില്ല.

Anandhu Ajitha

Recent Posts

കണ്ഠരര് രാജീവരുടെ വീട്ടിൽ എസ്‌ഐടി പരിശോധന ! പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടിന്റെ രേഖകൾ തേടുന്നു

ചെങ്ങന്നൂർ: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരുടെ ചെങ്ങന്നൂർ മുണ്ടൻകാവിലെ വീട്ടിൽ എസ്‌ഐടി പരിശോധന. ഉച്ചയ്ക്ക് 2.50…

2 minutes ago

ഉമർ ഖാലിദിനെ അനുകൂലിച്ച് കുറിപ്പെഴുതിയ മംദാനിക്ക് ഇന്ത്യയുടെ തിരിച്ചടി | SOHRAN MAMDANI

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ വരേണ്ട ! മേയർ ന്യൂയോർക്കിലെ കാര്യങ്ങൾ നോക്കിയാൽ മതി ! സുഹ്‌റാൻ മംദാനിക്ക് മുന്നറിയിപ്പ്…

47 minutes ago

തെറ്റ് ചെയ്തിട്ടില്ലെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞു !!! പുലരും വരെയും കണ്ഠരര് രാജീവര് ഒരു പോള കണ്ണടച്ചിട്ടില്ലെന്ന് ജയിൽ അധികൃതർ; ആരോഗ്യം മോശമായതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി

തിരുവനന്തപുരം: ജയിലിൽ പൊട്ടിക്കരഞ്ഞ് ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. രാത്രി വൈകി തിരുവനന്തപുരം സ്‌പെഷ്യല്‍ ജയിലിലെ സെല്ലില്‍…

1 hour ago

കേരളത്തിലെ മതേതരക്കാർ ക്ഷണിച്ചു വരുത്തുന്ന അപകടം ചൂണ്ടിക്കാട്ടി അനൂപ് ആന്റണി I ANOOP ANTONY

ബംഗ്ലാദേശിൽ ഹിന്ദുക്കളെ കൊന്നൊടുക്കുന്ന ജമാഅത്തെ ഇസ്ലാമി കേരളത്തിൽ ഇടത് വലത് മുന്നണികളിൽ സഖ്യകക്ഷി ! വൈരുധ്യവും അപകടവും ചൂണ്ടിക്കാട്ടി ബിജെപി…

1 hour ago

വീരവാതം മാറ്റി അമേരിക്കയുടെ കാല് പിടിക്കാനായി ഖമേനി

ഇറാനിൽ പ്രതിഷേധം രൂക്ഷമാകുന്നു. ജനകീയ പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോൾ 250ലേറെ പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ഖമേനി ഭരണകൂടത്തിനെതിരെ വ്യാപക…

2 hours ago

സുഡാനിലെ ആഭ്യന്തര യുദ്ധം മുതലെടുക്കാൻ പാകിസ്ഥാൻ ! 1.5 ബില്യൺ ഡോളറിന്റെ പ്രതിരോധ കരാറിൽ ഒപ്പിട്ടേക്കും; സൈനിക വിമാനങ്ങളും ഡ്രോണുകളും കൈമാറും

ആഭ്യന്തര കലഹം രൂക്ഷമായ സുഡാനിലെ സാഹചര്യം മുതെലെടുത്ത് ആയുധ വ്യാപാരം നടത്താനൊരുങ്ങി പാകിസ്ഥാൻ. പാരാമിലിട്ടറി വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിനെതിരെയുള്ള…

2 hours ago