'You were my childhood': Dulquer Salmaan remembers Innocent
കൊച്ചി:കഴിഞ്ഞ ദിവസം അന്തരിച്ച സിനിമാ ലോകത്തിന്റെ അതുല്യ പ്രതിഭയായ ഇന്നസെന്റിനെ അനുസ്മരിച്ച് ദുൽഖർ സൽമാൻ.വേർപിരിഞ്ഞത് ഏറ്റവും പ്രിയപ്പെട്ടയാളാണ് എന്നും വീട്ടിലെ മുതിർന്ന ഒരംഗത്തെ പോലെയായിരുന്നു എന്നും ദുൽഖർ പറഞ്ഞു.
ദുൽഖർ സൽമാന്റെ വാക്കുകൾ
നമ്മുടെ നക്ഷത്രക്കൂട്ടത്തിലെ ഏറ്റവും തിളക്കമുള്ള താരമായിരുന്നു നിങ്ങൾ. നിങ്ങൾ ഒരു അതുല്യ നടനായിരുന്നു. കാലാതീതനായ, എക്കാലത്തെയും മഹാന്മാരിൽ ഒരാൾ. അതിനപ്പുറം നിങ്ങൾ അത്ഭുതമായിരുന്നു, കുടുംബമായിരുന്നു. എനിക്ക്, സ്ക്രീനിൽ കണ്ട പ്രേക്ഷകർക്ക്, കണ്ടുമുട്ടിയ എല്ലാവർക്കും.
നിങ്ങളെ അടുത്തറിയാനുള്ള ഭാഗ്യം എനിക്കുണ്ടായി. എന്റെ അച്ഛന്റെ സഹോദരനെ പോലെ, സുറുമിക്കും എനിക്കും അമ്മാവനെപ്പോലെ. നിങ്ങൾ എന്റെ കുട്ടിക്കാലമായിരുന്നു. അന്നും ഇന്നും നിങ്ങൾ ഞങ്ങൾക്ക് കഥകളായി മാറി. എപ്പോഴും ആളുകളെ ഒത്തുകൂട്ടി. ഞാൻ ഇത് എഴുതുമ്പോഴും നിങ്ങളെ കുറിച്ചുള്ള ചിന്തകൾ എല്ലായിടത്തും ഉണ്ട്. ഇന്നസെന്റ് അങ്കിൾ ഞാൻ നിങ്ങളെ സ്നേഹിക്കുന്നു.
ഇന്നലെ രാത്രി 10:30യോടെ കൊച്ചിയിലെ സ്വകാര്യ ആശുപതിയിൽ വെച്ചായിരുന്നു അന്ത്യം. മന്ത്രി പി രാജീവാണ് വിവരം അറിയിച്ചത്. കോവിഡ് ബാധയെ തുടര്‍ന്നുള്ള ശ്വസകോശ സംബന്ധമായ അസുഖങ്ങളും പല അവയവങ്ങളും പ്രവര്‍ത്തനക്ഷമമല്ലാത്തതും ഹൃദയാഘാതവുമാണ് മരണത്തിന് കാരണമായതെന്ന് ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. നടന്റെ നിര്യാണത്തിൽ സിനിമ-രാഷ്ട്രീയ-സാംസ്കാരിക മേഖലയിൽ നിന്ന് നിരവധി പേരാണ് സമൂഹിക മാധ്യമങ്ങളിലൂടെയും നേരിട്ടും അനുശോചനമറിയിക്കുന്നത്.
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…