ലക്നൗ : ദേശീയ പതാകയിൽ ഇരുന്ന് ചീട്ടുകളിച്ച് യുവാക്കൾ. ദേശീയ പതാക നിലത്ത് വിരിച്ച് അതിൽ ഇരുന്ന് ചീട്ടു കളിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ദൃശ്യങ്ങൾ വൈറലായതോടെ സംഭവം പോലീസിന്റെ ശ്രദ്ധയിൽപെടുകയും കേസെടുക്കുകയും ചെയ്തു. ഉത്തർപ്രദേശിലെ മഥുര സ്വദേശികൾക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
അതേസമയം, പ്രതികളിലൊരാൾ സ്കൂൾ അദ്ധ്യാപകനാണെന്നാണ് പുറത്തുവരുന്ന വിവരം. മഥുര ജില്ലയിലെ ലക്ഷ്മി നഗർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഷൂസും ചെരിപ്പും ധരിച്ചാണ് ഇവർ ദേശീയ പതാകയിൽ ഇരുന്ന് ചീട്ടുകളിച്ചത്. സമീപത്തുണ്ടായിരുന്ന ആരോ ഒരാൾ പകർത്തിയ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.

