Sunday, December 28, 2025

യുഎഇയുടെ ആദ്യ ആജീവനാന്ത വിസ യൂസഫലിക്ക്

അബുദാബി: യുഎഇയിൽ സ്ഥിര താമസത്തിനുള്ള ആദ്യ ആജീവനാന്ത ഗോൾഡ് കാർഡ് വിസ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിക്ക് . ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അദ്ദേഹത്തിന് ആദ്യ ഗോൾഡ് കാർഡ് വീസ പതിച്ച പാസ്പോർട്ട് സമ്മാനിച്ചു.

യുഎഇയിൽ 100 ബില്യൻ നിക്ഷേപമുള്ള 6800 നിക്ഷേപകർക്കാണ് ആദ്യ ഘട്ടത്തിൽ ഗോൾഡ് കാർഡ് അനുവദിക്കുന്നത്. നേരത്തെ വ്യവസായികളെ മുന്നിൽക്കണ്ട് അഞ്ച് വർഷവും, പത്ത് വർഷവും കാലാവധിയുള്ള ദീർഘകാല വിസകൾ യുഎഇ അവതരിപ്പിച്ചിരുന്നു . ഇന്ത്യൻ വ്യവസായികളായ വാസു ഷ്റോഫ്, ഖുഷി ഖത് വാനി, റിസ്‌വാൻ സാജൻ, ഡോ ആസാദ് മൂപ്പൻ എന്നിവർ ഈ വിസ സ്വന്തമാക്കുകയും ചെയ്തു.

ഈ മാസം 21 നാണ് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗോൾഡ് കാർഡ് ആദ്യമായി പ്രഖ്യാപിച്ചത്. മികച്ച കഴിവുകളുള്ളവരെയും രാജ്യത്തിന്റെ വളർച്ചയ്ക്കു സഹായിക്കുന്നവരേയും കൂടെക്കൂട്ടുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് അദ്ദേഹം അന്ന് ട്വിറ്ററിൽ കുറിച്ചിരുന്നു.

Related Articles

Latest Articles