Sunday, May 26, 2024
spot_img

തൃശൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി: 23 കാരൻ അറസ്റ്റിൽ

തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 23 കാരൻ അറസ്റ്റിൽ. തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശി നിധീഷിനെയാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.

പതിനാറുകാരിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി നിധീഷ് താമസിക്കുന്ന വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് വീട്ടുകാര്‍ വിവരമറിഞ്ഞത്.

പിന്നീട് ഇവർ പോലീസിൽ പരാതി നൽകുകയുമായിരുന്നു.തുടർന്ന് പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ നിധീഷിനെ റിമാൻഡ് ചെയ്തിരിക്കുകയാണ്.

Related Articles

Latest Articles