Friday, June 7, 2024
spot_img

അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ അമന്‍ ലേഖി രാജിവച്ചു; കാരണം വ്യക്തമല്ല

ദില്ലി: അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ അമന്‍ ലേഖി രാജിവച്ചു. കേന്ദ്രസര്‍ക്കാരിന് രാജിക്കത്ത് കൈമാറി കഴിഞ്ഞു. രാജിക്കുള്ള കാരണം കത്തില്‍ വ്യക്തമാക്കിയിട്ടില്ല. 2ജി സ്‌പെക്ട്രം, കല്‍ക്കരി കുംഭക്കോണം തുടങ്ങിയ പ്രധാന കേസുകളില്‍ കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായിട്ടുള്ള വ്യക്തിയാണ് അമന്‍ ലേഖി. 2018 മാര്‍ച്ചില്‍ അഡിഷണല്‍ ഏജിയായി നിയമിതനായ അമന്‍ ലേഖിയുടെ കാലാവധി 2023 ജൂണ്‍ മുപ്പത് വരെ നീട്ടിയിരുന്നു.

‘അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ പദവിയില്‍ നിന്നൊഴിയാന്‍ ഉടന്‍ തന്നെ രാജി സമര്‍പ്പിക്കുകയാണ്’ നിയമ-നീതി മന്ത്രി കിരണ്‍ റിജിജുവിന് അയച്ച കത്തില്‍ ലേഖി പറഞ്ഞു. സുപ്രിംകോടതി അഭിഭാഷകനായ പ്രണ്‍നാഥ് ലേഖിയുടെ മകനാണ് അമന്‍ ലേഖി. ദില്ലി നിയോജക മണ്ഡലത്തില്‍ നിന്നുള്ള ബിജെപിയുടെ പാര്‍ലമെന്റ് അംഗം മീനാക്ഷി ലേഖിയാണ് ഭാര്യ. അഭിഭാഷകന്‍ കൂടിയായ ലേഖി ഇപ്പോള്‍ ഇന്ത്യയുടെ വിദേശകാര്യ സാംസ്‌കാരിക സഹമന്ത്രി കൂടിയാണ്.

Related Articles

Latest Articles