Thursday, September 24, 2026

ട്രെയിനിൽ വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമം : യുവാവ് അറസ്റ്റിൽ

ബേപ്പൂർ: വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയിൽ. സംഭവത്തിൽ ബേപ്പൂര്‍ കളത്തിങ്കല്‍ പറമ്പില്‍ കെ. റഫീക്ക് (36) ആണ് പ്രതി. ഇയാളെ തമിഴ്‌നാട് ഈറോഡ് പൊലീസാണ് അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. ബര്‍ത്തില്‍ ഉറങ്ങുകയായിരുന്ന 43-കാരിയായ വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്.

ചെന്നൈയില്‍ നിന്ന് മംഗലാപുരത്തേക്ക് പോവുന്ന തീവണ്ടിയില്‍ സേലം-ഈറോഡ് റെയില്‍വേസ്റ്റേഷനുകള്‍ക്കിടയിലാണ് പീഡനശ്രമം നടന്നത്. ചെന്നൈയില്‍ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന വനിതാഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതേതുടർന്ന് ഡോക്ടറുടെ പരാതിയിൽ കേസെടുത്ത പൊലീസ്, റഫീക്കിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. റഫീക്കിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Related Articles

Latest Articles