Wednesday, January 7, 2026

കോഴിക്കോട് നടുറോഡില്‍ കാര്‍യാത്രക്കാരുമായി തര്‍ക്കം; ഒടുവിൽ വടിവാൾ വീശി യുവാക്കള്‍; ഒരാള്‍ പിടിയില്‍; പ്രതികളിലൊരാൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

കോഴിക്കോട്: താമരശ്ശേരിയിൽ നടുറോഡിൽ വടിവാൾ വീശി അക്രമം കാണിച്ച് യുവാക്കൾ. കാർ യാത്രക്കാരുമായുള്ള തർക്കത്തിനൊടുവിലാണ് യുവാക്കൾ വടിവാൾ വീശിയത്. സംഭവത്തില്‍ രണ്ടുപേരാണ് ഉള്‍പ്പെട്ടിരിക്കുന്നത്.

ഇവരിലൊരാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. മറ്റേയാള്‍ക്കായി പൊലീസ് തിരച്ചിൽ തുടങ്ങി. താമരശ്ശേരി ഉല്ലാസ് കോളനിയിലെ മുഹമ്മദ് ഫഹദാണ് പിടിയിലായത്. സുഹൃത്ത് കൊടുവള്ളി ആറംങ്ങോട് പടിപ്പുരക്കൽ സുനന്ദ് എന്ന ആൾക്ക് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Related Articles

Latest Articles