കാസർഗോഡ് : മുഖ്യമന്ത്രി പിണറായി വിജയൻ നാളെ കാസർഗോഡ് വരുന്നതിനെ തുടർന്ന് വേറിട്ട പ്രതിഷേധപരിപാടികളുമായി യൂത്ത് കോൺഗ്രസ്. കാഞ്ഞങ്ങാട് നഗരത്തിൽ മുഖ്യമന്ത്രിയുടെ വരവറിയിച്ചുകൊണ്ടുള്ള പെരുമ്പറ വിളംബര ജാഥ നടത്തിയായിരുന്നു യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം.
സുരക്ഷയുടെ പേരിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് അവസാനിപ്പിക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ്, ജില്ലാ പ്രസിഡന്റ് പ്രദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പരിപാടികൾ അരങ്ങേറിയത്.

