വ്യാജ സർട്ടിഫിക്കറ്റ് കേസിൽ എസ്.എഫ്.ഐ നേതാക്കൾക്കെതിരെ ഉയരുന്ന ആരോപണത്തിൽ പരിഹാസവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജറനൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. പല കോളജിൽ പോയി വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി പിടിക്കപ്പെടുന്നതിന് പകരം എസ്.എഫ്.ഐക്കാർക്ക് ഒരു വ്യാജ സർവകലാശാല തുടങ്ങിക്കൂടെയെന്നും അതിന് പിണറായി വ്യാജകലാശാല എന്ന് പേരിടാമെന്നുമാണ് രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കിയത്.തന്റെ ഫേസ് ബുക്കിലൂടെയാണ് രാഹുൽ തന്റെ പ്രതികരണമറിയിച്ചത്.
എസ്.എഫ്.ഐ ആലപ്പുഴ ജില്ല കമ്മിറ്റി അംഗവും കായംകുളം ഏരിയ സെക്രട്ടറിയുമായ നിഖിൽ തോമസ് കായംകുളം എം.എസ്.എം കോളജിൽ വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ച് എം.കോം പ്രവേശനം നേടിയതായി കഴിഞ്ഞ ദിവസം ആരോപണമുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിന്റെ പരിഹാസം. .
വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് നൽകി ജോലി നേടിയ സംഭവത്തിൽ എസ്.എഫ്.ഐ മുൻ നേതാവ് കെ. വിദ്യ ഒളിവിലാണ്. അതേസമയം ആർഷോയുടെ വിവാദവും എസ് എഫ് ഐ യിൽ പുകയുകയാണ്.
തിരുവനന്തപുരത്ത് ആരോഗ്യ മന്ത്രി കെ. മുരളീധരനും വകുപ്പ് സെക്രട്ടറിയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കടുക്കുന്നു. സെക്രട്ടറിയുമായുള്ള കടുത്ത അതൃപ്തി മന്ത്രി മുഖ്യമന്ത്രി…
ഡല്‍ഹി : കരിങ്കടലില്‍ വാണിജ്യ കപ്പലിന് നേരെ റഷ്യ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. കപ്പലുകള്‍ക്ക് നേരെയുള്ള…
ഇസ്താംബൂള്‍ : കരിങ്കടലില്‍ ധാന്യങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിനുനേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ തീപിടിച്ച കപ്പല്‍ പിന്നീട് സമുദ്രത്തില്‍ മുങ്ങി. കപ്പലിന്റെ…
സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'ജയിലര്‍ 2' ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തുവന്നു. മുന്‍ ചിത്രമായ 'ജയിലറി'ന്റെ വന്‍…
ലണ്ടനില്‍ നിന്ന് ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം BA295, അയര്‍ലന്‍ഡിന് മുകളില്‍ വെച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍…
തിരുവനന്തപുരം : പാമ്പുകടിയേറ്റാല്‍ നല്‍കുന്ന ആന്റിവെനം 108 ആംബുലന്‍സുകളിലും ലഭ്യമാണെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.…