Monday, October 5, 2026

നിഖിൽ തോമസിനെതിരായ വ്യാജ സർട്ടിഫിക്കറ്റ് കേസ്; ‘എസ്.എഫ്.ഐക്കാർക്ക് ഒരു വ്യാജ സർവകലാശാല തുടങ്ങിക്കൂടെയെന്ന് രൂക്ഷമായി പരിഹസിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ജറനൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ

വ്യാജ സർട്ടിഫിക്കറ്റ് കേസിൽ എസ്.എഫ്​.ഐ നേതാക്കൾക്കെതിരെ ഉയരുന്ന ആരോപണത്തിൽ പരിഹാസവുമായി ​യൂത്ത് കോൺഗ്രസ് സംസ്ഥാന ജറനൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. പല കോളജിൽ പോയി വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി പിടിക്കപ്പെടുന്നതിന് പകരം എസ്.എഫ്.ഐക്കാർക്ക് ഒരു വ്യാജ സർവകലാശാല തുടങ്ങിക്കൂടെയെന്നും അതിന് പിണറായി വ്യാജകലാശാല എന്ന് പേരിടാമെന്നുമാണ് രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കിയത്.തന്റെ ഫേസ് ബുക്കിലൂടെയാണ് രാഹുൽ തന്റെ പ്രതികരണമറിയിച്ചത്.

എ​സ്.​എ​ഫ്.​ഐ ആലപ്പുഴ ജി​ല്ല ക​മ്മി​റ്റി അം​ഗ​വും കാ​യം​കു​ളം ഏ​രി​യ സെ​ക്ര​ട്ട​റി​യു​മാ​യ നി​ഖി​ൽ തോ​മ​സ് കായംകുളം എം.എസ്.എം കോളജിൽ വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​മ​ർ​പ്പി​ച്ച് എം.​കോം പ്ര​വേ​ശ​നം നേടിയതായി കഴിഞ്ഞ ദിവസം ആരോപണമുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിന്റെ പരിഹാസം. .
വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് നൽകി ​ജോലി നേടിയ സംഭവത്തിൽ എസ്.എഫ്.ഐ മുൻ നേതാവ് കെ. വിദ്യ ഒളിവിലാണ്. അതേസമയം ആർഷോയുടെ വിവാദവും എസ് എഫ് ഐ യിൽ പുകയുകയാണ്.

Related Articles

Latest Articles