Tuesday, December 16, 2025

ബംഗളൂരുവിൽ ഫ്ലൈ ഓവറിൽ നിന്ന് നോട്ടുകൾ താഴേക്ക് വീശിയെറിഞ്ഞ് യുവാവ്;
നഗരത്തിൽ വൻ ഗതാഗതകുരുക്ക്

ബെംഗളൂരു : നഗരത്തിലെ ഫ്ലൈ ഓവറിൽ നിന്ന് യുവാവ് താഴേക്ക് കറൻസി നോട്ടുകൾ താഴേക്കു വീശിയെറിഞ്ഞു. തിരക്കേറിയ കെആർ മാർക്കറ്റിലെ ഫ്ലൈഓവറിനു താഴെയുള്ള ജനക്കൂട്ടത്തിനു നേർക്കാണു ഇയാൾ നോട്ടുകൾ വലിച്ചെറിഞ്ഞത്. ഇതോടെ വലിച്ചെറിഞ്ഞ നോട്ടുകൾ പെറുക്കിയെടുക്കുവാൻ ഫ്ലൈഓവറിലും താഴെയും ആൾക്കൂട്ടം മത്സരിച്ചതോടെ നഗരത്തിൽ വൻ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.

കോട്ടും പാന്റ്സും ധരിച്ച്, കയ്യിൽ ക്ലോക്കുമായി വന്ന ആളാണ് നോട്ടുകൾ അന്തരീക്ഷത്തിലേക്കു പറത്തിയത്. ഇതിന്റെ വിഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി. വാഹനം നിർത്തി ആളുകൾ ഇയാളോടു പണം ചോദിക്കുന്നതും വിഡിയോ ദൃശ്യങ്ങളിലുണ്ട്. 10 രൂപയുടെ 3000 രൂപയോളം മൂല്യമുള്ള നോട്ടുകളാണ് ഇയാൾ പറത്തിവിട്ടതെന്നാണ് ഏകദേശ കണക്ക്. യുവാവിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. പൊലീസ് എത്തിയപ്പോഴേക്കും യുവാവ് മുങ്ങി . പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles