Sunday, December 14, 2025

ആര്യാ രാജേന്ദ്രന് മേയർ സ്ഥാനത്ത് ഇരിക്കാനുള്ള ധാർമ്മികത നഷ്ടമായി ;ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി പ്രഫുൽ കൃഷ്ണൻ

തിരുവനന്തപുരം: കോർപ്പറേഷനിൽ താത്കാലിക അടിസ്ഥാനത്തിൽ പാർട്ടി പ്രവർത്തകരെ കയറ്റാൻ ശ്രമിച്ച തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരെ ആഞ്ഞടിച്ച് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സിആർ പ്രഫുൽ കൃഷ്ണൻ. ആര്യാ രാജേന്ദ്രന് മേയർ സ്ഥാനത്ത് ഇരിക്കാനുള്ള ധാർമ്മികത നഷ്ടമായെന്നും സംഭവത്തിൽ നിന്നും തടിതപ്പാൻ ക്യാപ്‌സൂളുകൾ ഉണ്ടാക്കുന്ന തിരക്കിലാണ് നേതൃത്വം എന്നും പ്രഫുൽ കൃഷ്ണൻ പ്രതികരിച്ചു.

ഒപ്പ് വ്യാജമെന്ന് പറയണോ?? ലെറ്റർ ഹെഡ് കൃത്രിമമെന്ന് പറയണോ?എന്താണ് പറയേണ്ടതെന്ന് തീരുമാനിക്കുകയായിരിക്കും പാർട്ടി നേതൃത്വം എന്നും എന്തായാലും പെട്ടന്ന് തന്നെ തീരുമാനത്തിലെത്തും എന്നും പ്രഫുൽ കൃഷ്ണൻ പരിഹസിച്ചു. ജോലി കാത്തിരിക്കുന്ന യഥാർത്ഥ യോഗ്യതയുള്ളവർ എന്നും പുറത്താണെന്നും പാർട്ടിക്കും പാർട്ടി അനുയായികൾക്കും മാത്രമാണ് എന്നും ഇവിടെ ജോലി എന്നും,മേയർ നഗ്നമായ സത്യപ്രതിജ്ഞാലംഘനം നടത്തിയിരിക്കുന്നുവെന്നും മേയർ സ്ഥാനത്തിരിക്കാനുളള ധാർമ്മികത നഷ്ടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി

Related Articles

Latest Articles