Thursday, March 28, 2024
spot_img

ഐപിഎസ് ഉദ്യോഗസ്ഥനെതിരെ ധോണി മദ്രാസ് ഹൈക്കോടതിയിൽ;ജി സമ്പത്ത് കുമാറിനെതിരെ
ക്രിമിനൽ കോടതിയലക്ഷ്യ ഹർജി

ന്യൂഡൽഹി: ഐപിഎസ് ഉദ്യോഗസ്ഥനെതിരെ ക്രിക്കറ്റ് താരം എംഎസ് ധോണി മദ്രാസ് ഹൈക്കോടതിയിൽ. ഒത്തുകളിയുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീം കോടതിക്കും ചില മുതിർന്ന അഭിഭാഷകർക്കും എതിരെ നടത്തിയ പ്രസ്താവനകളിൽ ഐപിഎസ് ഉദ്യോഗസ്ഥൻ ജി സമ്പത്ത് കുമാറിനെതിരായ ക്രിമിനൽ കോടതിയലക്ഷ്യ ഹർജിയിൽ ധോണി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

ജസ്റ്റിസ് പി എൻ പ്രകാശ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് മുമ്പാകെ വാദം കേൾക്കുന്നതിനായി ലിസ്റ്റ് ചെയ്തിരുന്നെങ്കിലും വെള്ളിയാഴ്ച വാദം കേട്ടില്ല.2014ൽ അന്നത്തെ പോലീസ് ഇൻസ്‌പെക്ടർ ജനറലായിരുന്ന സമ്പത്ത് കുമാറിനെ ഒത്തുകളിയുമായി ബന്ധപ്പെട്ട ഒരു പ്രസ്താവന നടത്തുന്നതിൽ നിന്ന് സ്ഥിരമായി വിലക്കുന്നതിനായി ധോണി സിവിൽ കേസ് ഫയൽ ചെയ്തിരുന്നു .100 കോടി രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് ധോണി കോടതിയോട് അപേക്ഷിച്ചു.

2014 മാർച്ച് 18 ന് കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിൽ ധോണിക്കെതിരെ ഒരു പ്രസ്താവനയും നടത്തുന്നതിൽ നിന്ന് സമ്പത്ത് കുമാറിനെ വിലക്കിയിരുന്നു.എന്നാൽ, ഉത്തരവ് അവഗണിച്ച് സമ്പത്ത് കുമാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.

Related Articles

Latest Articles