Sunday, May 19, 2024
spot_img

യുവമോർച്ച പ്രവർത്തകർ സെക്രട്ടേറിയറ്റ് വളപ്പിൽ ചാടിക്കടന്നു |AshaNath

തിരുവനന്തപുരം: പി.എസ്‌.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ടു മന്ത്രി സഭ സമ്മേളിക്കുന്ന സമയം യുവമോർച്ച പ്രവർത്തകർ സെക്രട്ടേറിയറ്റ് വളപ്പിൽ ചാടിക്കടന്നു, ജില്ലാ ജനറൽ സെക്രട്ടറി പാപ്പനംകോട് നന്ദു പൂവച്ചൽ അജി, നിതീഷ്, വിജീഷ്, അനീഷ് തുടങ്ങിയവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി,

സെക്രട്ടറിയേറ്റ് വളപ്പിൽ ചാടി കയറാൻ ശ്രമിച്ച യുവമോർച്ച വനിതാ നേതാക്കളായ ആശാനാഥ്, കവിത തുടങ്ങിയ വരെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇതിനിടയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ബി.എൽ അജേഷിനെയും പോലീസ് അകാരണമായി മർദ്ദിച്ചു. വരും ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭങ്ങൾക്ക് യുവമോർച്ച നേതൃത്വം നൽകുമെന്ന് നേതാക്കൾ അറിയിച്ചു.

Related Articles

Latest Articles