Sunday, June 16, 2024
spot_img

ഇന്ത്യയിൽ നിന്നും മുങ്ങിയ സാക്കിർ നായിക് ഖത്തറിൽ പൊങ്ങി; ഖത്തർ ഫിഫ ലോകകപ്പ് വേദിയിൽ ഇസ്ലാമിക പ്രഭാഷണം നടത്താൻ ഇന്ത്യ തിരയുന്ന കുറ്റവാളി സാക്കിർ നായിക് !

ഖത്തർ :2022 ഫിഫ ലോകകപ്പിന് മുന്നോടിയായി മതപ്രഭാഷണങ്ങൾ നടത്താൻ സാക്കിർ നായിക്കിനെ ഖത്തർ ക്ഷണിച്ചു. ഇന്ത്യയിൽ കള്ളപ്പണം വെളുപ്പിക്കൽ, വിദ്വേഷ പ്രസംഗം എന്നീകുറ്റങ്ങളിൽ അന്വേഷണം നേരിടുന്ന ഒരു ഇന്ത്യൻ ഇസ്‌ലാമിക പ്രബോധകനാണ് സാക്കിർ അബ്ദുൾ കരീം നായിക്.

നായിക്കിന്റെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെ വെറുപ്പും ‘വിദ്വേഷവും വളർത്താൻ’ അനുയായികളെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്തുവെന്നാരോപിച്ച് 2016 അവസാനത്തോടെ ഇന്ത്യ നിരോധിച്ചിരുന്നു. ഇയാളുടെ ഉടമസ്ഥതയിലുള്ള പീസ് ടിവിക്കും ഇന്ത്യയിൽ നിരോധനമുണ്ട്. സലഫി പ്രത്യയശാസ്ത്രത്തിന്റെ വക്താവായാണ് സാക്കിർ നായിക്കിനെ ചിലർ കണക്കാക്കുന്നത്.

Related Articles

Latest Articles