തിരുവനന്തപുരം: സംസ്ഥാനത്ത് സിക്ക രോഗബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്ത തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രി ഉള്‍പ്പെടുന്ന ആനയറയില്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടതായി ആരോഗ്യമന്ത്രി വീണജോര്‍ജ്. കോർപ്പറേഷനിലെ 9 വാർഡുകളിലായാണ് ക്ളസ്റ്റര്‍ രൂപപ്പെട്ടത്. രോഗബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് ആക്ഷൻപ്ലാൻ രൂപീകരിച്ചു. കൊതുക് നിർമാർജനത്തിന് മുൻതൂക്കം നൽകക്കൊണ്ടാണ് ആക്ഷൻ പ്ലാൻ തയാറാക്കിയത്.
രോഗത്തെക്കുറിച്ച് അമിതമായ ഭീതിവേണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.അതേസമയം ജാഗ്രത കൈവിടരുതെന്നാണ് നിർദേശം. അതേസമയം പ്രതിരോധ പ്രവർത്തനങ്ങളിൽ പോരായ്മകൾ ഉള്ളതായി കേന്ദ്ര സംഘം ജില്ലാ ഭരണകൂടത്തെ അറിയിച്ചു. നഗരത്തിലെ പട്ടം,കുന്നുകുഴി ,കരിക്കകം, കടകംപള്ളി തുടങ്ങി 9 വാർഡുകമാണ് സിക്ക വൈറസ് ബാധിത പ്രദേശങ്ങൾ.
രോഗലക്ഷണം ഉള്ളവര്‍ എത്രയും വേഗം ചികിത്സ തേടണണെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.രോഗലക്ഷണമുള്ളവര്‍ക്ക് വിളിക്കാനായി പ്രത്യേക കണ്‍ട്രോള്‍ റൂമും തയാറാക്കിയിട്ടുണ്ട്. 23 പേരിലാണ് നിലവില്‍ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. മരണനിരക്ക് കുറവാണെങ്കിലും കുഞ്ഞുങ്ങളില്‍ ജനിതക വൈകല്യത്തിനുള്‍പ്പടെ രോഗബാധ ഇടയാക്കും.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

