Tuesday, December 23, 2025

അങ്ങയുടെ തലയിലും മുടിയൊന്നുമില്ലല്ലോ അപ്പോൾ ആ തലയങ്ങു വെട്ടിക്കളഞ്ഞുകൂടേ? സ്വന്തം പാർട്ടിക്കാരന്റെ ചോദ്യം കേട്ട് നെഹ്‌റു പ്ലിങ്

നിയന്ത്രണരേഖ അഥവാ Line of Control (LoC), യഥാർഥ നിയന്ത്രണരേഖ അഥവാ Line of Actual Control (LAC) എന്നിവയെ ചൊല്ലിയുള്ള തർക്കങ്ങൾ ഇന്ത്യ-ചൈന ബന്ധത്തിലും ഇന്ത്യ -പാക്കിസ്ഥാൻ സമാധാനത്തിനും വിലങ്ങു തടിയാകാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി.ഇന്ത്യയുടെ കണക്കിൽ 23 തർക്ക പ്രദേശങ്ങൾ ഇന്ത്യ-ചൈന അതിർത്തിയിലുണ്ട് .മൂവായിരം കിലോമീറ്ററിലധികം വരുന്ന അതിർത്തിയാണ്‌ ഇന്ത്യയും ചൈനയും തമ്മിലുള്ള യഥാർഥ നിയന്ത്രണരേഖ.

1967 ശേഷം ഇന്ത്യ-ചൈന അതിർത്തിയിൽ രക്തം ചിന്തിയിട്ടില്ലെന്നത് ഏറെ സന്തോഷകരമാണ്.30 വര്‍ഷത്തോളം വിവിധ തലത്തില്‍ ചര്‍ച്ചകള്‍ നടത്തിയിട്ടും നിയന്ത്രണരേഖ നിശ്ചിക്കുന്നതില്‍ ധാരണയിലെത്താന്‍ ഇരുപക്ഷത്തിനും കഴിഞ്ഞിട്ടില്ല.കേന്ദ്രസര്‍ക്കാര്‍ ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കി ജമ്മു, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങള്‍ രൂപീകരിച്ചപ്പോള്‍ അത് അംഗീകരിക്കില്ലെന്ന നിലപാടാണ് ചൈന സ്വീകരിച്ചത്.യഥാർഥ നിയന്ത്രണരേഖയോട് ചേർന്ന് ഇന്ത്യ റോഡ് പണിയുന്നു എന്നതാണ് ചൈനയെ അസ്വസ്ഥരാക്കുന്നത്.ഇന്ത്യയുടെ പ്രദേശത്താണ് നിർമാണപ്രവർത്തനങ്ങളെങ്കിലും യഥാർഥ നിയന്ത്രണരേഖയുടെ കാര്യത്തിൽ തങ്ങൾ പുലർത്തുന്ന നിലപാടിനോടുള്ള വെല്ലുവിളിയായി ചൈന അതിനെ കാണുന്നതാണ് ഇപ്പോഴത്തെ പ്രശനം.യഥാർഥ നിയന്ത്രണരേഖയെ അംഗീകരിക്കാൻ തയ്യാറല്ലാത്ത ചൈന, ഇന്ത്യയുടെ ഭൂഭാഗങ്ങൾക്കുമേൽ അവകാശമുന്നയിക്കുന്നുമുണ്ട്.അവർക്കിപ്പോഴും LOC തന്നെയാണ് അതിർത്തി.

ചൈനയുമായുള്ള യഥാര്‍ഥ നിയന്ത്രണ രേഖ ഉടനടി കൃത്യമായി നിശ്ചയിച്ചില്ലെങ്കില്‍ പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ഇപ്പോള്‍ സംഭവിക്കുന്നതു പോലെ ഇന്ത്യയും ചൈനയും കൂടുതല്‍ സൈനികരെ വിന്യസിക്കേണ്ടിവരുമെന്നുറപ്പാണ്.യഥാർഥ നിയന്ത്രണ രേഖയിൽ (എൽഎസി) ഇന്ത്യൻ പട്രോളിങ്ങിനു തടസ്സം സൃഷ്ടിക്കാതിരിക്കുക എന്നതാണ് ഇന്ത്യ ഇപ്പോൾ മുൻപോട്ടു വയ്ക്കുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്ന്.അക്‌സായ് ചിന്‍ മേഖലയുടെ സുരക്ഷിതത്വം ഉറപ്പിക്കാനായും സിയാചിന്‍ മഞ്ഞുമലകള്‍ നോട്ടമിട്ടും കാരകോറം പാതയുടെ നിയന്ത്രണം ഏറ്റെടുക്കാനും ചൈന തീരുമാനിച്ചു കഴിഞ്ഞു. നിയന്ത്രണരേഖ അഥവാ Line of Control (LoC), യഥാർഥ നിയന്ത്രണരേഖ അഥവാ Line of Actual Control (LAC) എന്നിവയെ ചൊല്ലിയുള്ള തർക്കങ്ങൾ ലോകത്തെമ്പാടുമുണ്ട്.ലോക കോടതിയുടെ മുന്പാകെയാണ് ഈ തർക്കങ്ങളിൽ അധികവും.ബുർകിന ഫാസോയും നിഗറും തമ്മിൽ, കാമറോണും നൈജീരിയയും,ബുർകിന ഫാസോയും മാലിയും,ബെൽജിയവും നെതെര്ലന്ഡും തമ്മിലുമൊക്കെ തർക്കങ്ങൾ ഇത് സംബന്ധിച്ചുണ്ട്.ചരിത്രം നോക്കുകയാണെങ്കിൽ ഇന്ത്യക്കും ചൈനക്കും ഇടയിൽ ടിബററ് എന്നൊരു രാജ്യം ഉണ്ടായിരുന്നു.ഇന്ത്യ ചൈന അതിർത്തി എന്നൊന്നില്ല.ചൈന അക്രമം നടത്തി ടിബററിനെ കയ്യേറിയതാണ്.അതോടെയാണ് ഇരു രാജ്യങ്ങളും നേർക്കുനേർ വരുന്നത് തന്നെ.

ടിബറ്റ് എന്ന ഒലിവിലയിലെ അഞ്ചു ദളങ്ങളാണ് ചൈനയെ സംബന്ധിച്ചിടത്തോളം ലഡാക്,ഭൂട്ടാൻ,നേപ്പാൾ,അരുണാചൽ,സിക്കിം എന്നീ പ്രദേശങ്ങൾ.ഈ അഞ്ചു വിരലുകളും ചൈനക്ക് അവകാശപ്പെട്ടതാണെന്നും അവർ വിശ്വസിക്കുന്നു.കാരണം ടിബറ്റ് എന്ന കൈയിലെ വിരലുകളാണ് ഇതെല്ലം.ടിബറ്റിനെ മുൻനിർത്തിയുള്ള ചൈനയുടെ ‘അഞ്ചു വിരൽ’ തന്ത്രത്തെക്കുറിച്ച് 60 വർഷമായി ഇന്ത്യയ്ക്കു അറിവുണ്ട്.ടിബറ്റിനെ ചൈന കീഴടക്കിയപ്പോൾ മാവോ സെ ദുങ് ഉൾപ്പെടെയുള്ള അന്നത്തെ ചൈനീസ് നേതാക്കന്മാർ പറഞ്ഞത് –‘‘ടിബറ്റ് കൈവെള്ളയാണ്.അതു കീഴടക്കണം.അതിനുശേഷം അഞ്ചു വിരലുകളും പിടിച്ചെടുക്കണം.’’ – എന്നായിരുന്നു.ബാക്കി നാലെണ്ണം നേപ്പാൾ, ഭൂട്ടാൻ, സിക്കിം, അരുണാചൽ പ്രദേശ് എന്നിവയും.
ഇന്ത്യ ചൈന അതിർത്തി ഒരിക്കലും കൃത്യമായി നിർവചിക്കപ്പെട്ടിട്ടില്ല എന്നത് സത്യമാണ് .

ബ്രിട്ടീഷുകാർ വരച്ചുണ്ടാക്കിയ മക്മഹോൺ രേഖ ചൈനക്ക് സ്വീകാര്യമല്ല.ഇന്ത്യയുടെ കണക്കിൽ ചൈനയുമായി 23 തർക്ക പ്രദേശങ്ങളാണുള്ളത് .1962 ലെ യുദ്ധത്തിൽ അവർ കയ്യേറിയ അക്‌സായിചിൻ ആണ് ഇന്ത്യയുടെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്ന്.ഇതിനെ ചൊല്ലി പിന്നീട് പാർലമെൻറിൽ നടന്ന ചൂടേറിയ ഒരു ചർച്ചയിൽ അന്നത്തെ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റു പറഞ്ഞു: അക്‌സായിചിൻ ഒരു പുല്നാമ്പുപോലും ഉണ്ടാകാത്തിടമാണ്,വേണമെങ്കിൽ അവർ കൊണ്ടുപോട്ടെ.അപ്പോൾ മഹാവീർ ത്യാഗി എന്ന കോൺഗ്രസിന്റെ തന്നെ പ്രമുഖ അംഗം ചാടി എണീറ്റ് തൻ്റെ കഷണ്ടി തല തടവിക്കൊണ്ട് ചോദിച്ചു: ‘പണ്ഡിറ്റിജി,എൻ്റെ തലയിലും മുടി വളരുന്നില്ല എന്ന് കരുതി ഇത് വെട്ടി കളയേണ്ടതുണ്ടോ?”ഇത് തന്നെയാണ് യഥാർഥ നിയന്ത്രണരേഖ സംരക്ഷികേണ്ടതിന്റെ ആവശ്യവും.

Related Articles

Latest Articles